Saturday May 27, 2017
Latest Updates

സെല്‍ഫി മനോഹരമാക്കാന്‍ പുതിയ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍

സെല്‍ഫി മനോഹരമാക്കാന്‍ പുതിയ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍

ഇപ്പോ സെല്‍ഫി എടുക്കുന്നതാണല്ലോ പൊതുവായ ട്രെന്‍ഡ്. സെല്‍ഫി ഫോട്ടോകള്‍ എത്രയും മനോഹരമാക്കി എടുക്കാമോ അത്രയും മനോഹരമാക്കി എടുക്കാനാണ് ഏവരും ശ്രമിക്കുന്നത്. ഇത്തരക്കാര്‍ക്കായി ഒരു ആപ്ലിക്കേഷന്‍ കണ്ടെത്തിയിരിക്കുന്നു. ജപ്പാന്‍ കമ്പനിയായ ലൈന്‍ കോര്‍പ്പറേഷനാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. സെല്‍ഫി ചിത്രങ്ങള്‍ മനോഹരമാക്കാനുള്ള ആപ്ലിക്കേഷനാണ് ഇത്.

ലൈന്‍ സെല്‍ഫി സ്റ്റിക്കര്‍ എന്നാണ് അപ്ലിക്കേഷന്റെ പേര്. സെല്‍ഫികളെ രസകരമായ സ്റ്റിക്കറുകളാക്കുകയാണ് ഈ ആപ് ചെയ്യുന്നത്. 17 തീമുകളിലായി 130 ഓപ്ഷനുകളാണ് സെല്‍ഫി സ്റ്റിക്കറിലുണ്ട്. നിങ്ങളുടെ സെല്‍ഫിക്ക് അനുയോജ്യമായ സ്റ്റിക്കറുകള്‍ തെരഞ്ഞെടുത്ത് സെല്‍ഫി ചിത്രം മനോഹരമാക്കാം. സ്റ്റിക്കറുകളില്‍ ടെക്സ്റ്റ്, ഓഡിയോ എന്നിവയും ചേര്‍ക്കാനും ഓപ്ഷനുണ്ട്. ആപ്പിള്‍ ഐഫോണുകളിലും ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളിലും പുതിയ ആപ് ലഭ്യമാകും

Scroll To Top