Wednesday April 26, 2017
Latest Updates

സെപ്റ്റംബർ 20 ന് നാടും നഗരവും ഉണർന്നിരിക്കും : കള്‍ച്ചറൽ നൈറ്റിൻറെ ഒരുക്കങ്ങള്‍ തുടങ്ങി

സെപ്റ്റംബർ 20 ന് നാടും നഗരവും ഉണർന്നിരിക്കും : കള്‍ച്ചറൽ നൈറ്റിൻറെ ഒരുക്കങ്ങള്‍ തുടങ്ങി

 

ഡബ്ലിൻ : രാജ്യം ഉറങ്ങാത്ത ഒരു രാത്രി വരുന്നു . അയര്‍ലന്റില്‍ എമ്പാടുമായി സപ്തംബര്‍ 20 ന് നടത്താനുദ്ദേശിക്കുന്ന കള്‍ച്ചര്‍ നൈറ്റില്‍ ജനങ്ങളുടെ ഒരു പ്രവാഹം തന്നെ ഉണ്ടാവും എന്നാണ് പ്രതീക്ഷ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 34 ടൌണുകളും സിറ്റികളും പ്രവശ്യകളും ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.സംഗീതത്തിനും നൃത്തത്തിനും നാടകങ്ങള്‍ക്കും മറ്റു കലാപരിപാടികള്‍ക്കും കൾച്ചറൽ നൈറ്റില്‍ പ്രാധാന്യമേറെയാണ്.
ഡബ്ലിൻ മ്യൂസിയങ്ങള്‍, ഗ്യാലറികള്‍, പള്ളികള്‍, മറ്റു സാംസ്കാരികസ്ഥാപനങ്ങള്‍ ഇവയെല്ലാം കൾച്ചറൽ നൈറ്റിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പല സ്ഥലങ്ങളില്‍ നിന്നായി 300,000 ആളുകളാണ് കഴിഞ്ഞവര്‍ഷം പരിപാടി കാണാന്‍ എത്തിയത്.

ടെമ്പിള്‍ ബാറിലെ മീറ്റിംഗ് സ്ക്വയര്‍ ഹൌസില്‍ ആര്‍ ടി ഇ കണ്‍സെർറ്റ് ഒരുക്കിയിരിക്കുന്ന പരിപാടി കല സാംസ്‌കാരിക വൈവിധ്യങ്ങളുടെ മിശ്രണം തന്നെയാണ്.

‘സാധാരണക്കാരുടെയും അതോറിറ്റികളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും പങ്കെടുക്കുന്നവരുടെയും കൂട്ടായ പ്രവര്‍ത്തനം കള്‍ച്ചര്‍ നൈറ്റിനെ അതിന്റെ വളര്‍ച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. 2006ലെ ആദ്യ പരിപാടിക്ക് ശേഷം വര്ഷം തോറും കൾച്ചറൽ നൈറ്റ് മുന്നേറുകയാണ്.’ കലാസാംസ്കാരിക വകുപ്പ് മന്ത്രി ജിമ്മി ഡീനിഹന്‍ പറഞ്ഞു.

‘വ്യതസ്ഥതയുള്ള പരിപാടികളുടെ അവതരണവും ഈവന്റുകളും പ്രദര്‍ശനങ്ങളും ജനങ്ങള്‍ക്ക്‌ വേണ്ടി ഒരുക്കിയിരിക്കുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യവ്യാപകമായി നടത്തുന്ന പരിപാടികൾ കാണാന്‍ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ഈ വര്ഷം അതില്‍ കൂടുതല്‍ ആളുകളെ പ്രതീക്ഷിക്കുന്നുവെന്നും ജിമ്മി ഡീനിഹന്‍ പറഞ്ഞു.

കില്‍ക്കെനിയിലെ ബട്ലര്‍ ഗ്യാലറിയുടെ റെഡ് സ്ക്വയറില്‍ സംഘടിപ്പിച്ചഹിരിക്കുന്ന കലാ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷ്വല്‍ ഗൈഡാണ് ഇത്തവണത്തെ ശ്രദ്ധാകേന്ദ്രമാവുക. കൂടാതെ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് നിര്‍മിച്ച വാദ്യോപകരണങ്ങളുടെ സംഗീതവുമായി ബെൽഫാസ്റ്റിലെ ഓർകസ്ട്രയും ഫാഷന്‍ഷോയും മറ്റ് ആകര്‍ഷണങ്ങളാകും.

വടക്കൻ അയർലണ്ട് ജില്ലകളിലും അര്‍മാഗിലും ഒമെഗിലും സ്ട്രാബെയിനിലും ആണ് മറ്റു പ്രധാന പരിപാടികള്‍ സംഘടിപ്പിചിരിക്കുന്നത്. കള്‍ച്ചര്‍ ഈവന്റിനെ വരവേല്‍ക്കാന്‍ ലെൻസ്റ്റര്‍ ഹൌസും തുറന്നു പ്രവര്‍ത്തിക്കും.

യാത്ര സൌകര്യത്തിനായി സൌജന്യ ബസ് സര്‍വീസുകളും ഡബ്ലിനില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

‘കള്‍ച്ചര്‍ നൈറ്റിനു ഒരുങ്ങിയിരിക്കുന്ന തെരുവുകളിലെ ജനസമുദ്രം കാണുമ്പോള്‍ തന്നെ ഇത് എത്രമാത്രം വിജയിക്കും എന്ന് നമുക്ക് മനസിലാക്കാം. എല്ലാ സാംസ്കാരിക മേഖലകളും ഈ വര്‍ഷത്തെ കള്‍ച്ചര്‍ നൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.’ ടെമ്പിള്‍ ബാര്‍ കള്‍ച്ചര്‍ ട്രസ്റ്റ്‌ ഓഫീസര്‍ റെ യീസ്റ്റ് പറഞ്ഞു.

ഡബ്ലിനില്‍ നടന്ന 8-മത് കള്‍ച്ചര്‍ നൈറ്റിന്റെ ദ്രിശ്യങ്ങള്‍ ‘www.culturenight.ie’എന്ന വെബ്സൈറ്റില്‍ കാണാം.

Scroll To Top