Wednesday April 26, 2017
Latest Updates

സെന്റ് വിന്‍സെന്റ്‌സ് :മാനേജ്‌മെന്റ് ‘സിംഹങ്ങളെ നയിക്കുന്ന കഴുതയെന്ന് ‘ജോണ്‍ ക്രൌണ്‍

സെന്റ് വിന്‍സെന്റ്‌സ് :മാനേജ്‌മെന്റ് ‘സിംഹങ്ങളെ നയിക്കുന്ന കഴുതയെന്ന് ‘ജോണ്‍ ക്രൌണ്‍

ഡബ്ലിന്‍::സെന്റ് വിന്‍സെന്റ് ആശുപത്രി മാനെജ്‌മെന്റ് ഇന്നലെ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൌണ്ട്‌സ് കമ്മിറ്റിയ്ക്കു മുമ്പാകെ ആശുപത്രി ഹാജരായി വിശദീകരണം നല്‍കി .തങ്ങള്‍ നിയമാനുസൃതം തന്നെയാണ് ചെയ്യുന്നതെന്ന് നിയമ വിദഗ്ദരുടെ ഉപദേശം ലഭിച്ചിരുന്നു എന്ന് കമ്മിറ്റി മുന്‍പാകെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ഉയര്‍ന്ന തോതിലുള്ള വേതന സമ്പ്രദായം ടോപ് മാനേജര്‍മാര്‍ക്ക് തുടരുന്നുണ്ടെന്നും അവര്‍ കമ്മിറ്റിയെ അറിയിച്ചു .

അതേസമയം , വിന്‍സെന്റ് ആശുപത്രിക്കെതിരെ വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും ജോണ്‍ ക്രൗണ്‍ രംഗത്ത് വന്നു.. സെനറ്ററും ,ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തില്‍ ഡോക്ട്ടറുമായ ബ്രൌണ്‍ സെന്റ് വിന്‍സെന്റിന്റെ അഡ്മിനിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്
സൗജന്യമായി നല്‍കി വരുന്ന ക്യാന്‍സര്‍ മരുന്നുകള്‍ വിഎച്ച്‌ഐക്ക് വില്‍പ്പന നടത്തയതില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഒരു തെറ്റായിക്കണ്ടിരുന്നില്ലെന്നാണ് ഇന്‍ഡിപ്പെന്റന്റ് സെനേറ്റര്‍ ജോണ്‍ ക്രൗണ്‍ പറഞ്ഞത്.
കഴിഞ്ഞ ഡിസംബറില്‍ ആണ് ജോണ്‍ ക്രൗണ്‍ ആരോപണവുമായി മുന്നോട്ടു വന്നത്. ആശുപത്രി അധികൃതര്‍ ബില്ലിംഗില്‍ കാണിക്കുന്ന കൃത്രിമത്വവും മരുന്നുകള്‍ മറിച്ചുവില്‍ക്കുന്നതും ഒക്കെയാണ് ജോണ്‍ ക്രൗണ്‍ അന്ന് ആരോപണമായി എടുത്തുപറഞ്ഞത്. എന്നാല്‍ ബില്ലിംഗില്‍ വന്ന തെറ്റ് അറിയാതെ സംഭവിച്ചതാണെന്നായിരുന്നു പിന്നീട് ആശുപത്രി അധകൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.
പക്ഷേ ഈ കൃത്രിമത്വം സാധാരണ സംഭവിച്ചുപോയ തെറ്റല്ലെന്ന് തെളിയിക്കും വിധത്തിലുള്ള വളരെയധികം രേഖകള്‍ ഉണ്ടെന്നും ജോണ്‍ ക്രൗണ്‍ പറഞ്ഞു.
സെന്റ് വിന്‍സെന്റ് ആശുപത്രിയിലെ സഹപ്രവര്‍ത്തകരുടെ ജോലിയെ പ്രശംസിച്ചപ്പോള്‍ ജോണ്‍ ക്രൗണ്‍ കുറ്റപ്പെടുത്തിയത് സെന്റ് വിന്‍സെന്റിലുള്ള ഓര്‍ഗനൈസേഷന്റെ ബോര്‍ഡ് സ്ട്രക്ച്ചറെ മാത്രമായിരുന്നു.
സിംഹങ്ങളെ നയിക്കുന്ന കഴുതകള്‍ എന്ന പരാമര്‍ശമാണ് ഈ കേസില്‍ താന്‍ ഉദാഹരണമായി ഉപയോഗിക്കുന്നതെന്നാണ് ക്രൗണ്‍ പറഞ്ഞത്.
സെന്റ് വിന്‍സെന്റിന്റെ മാനേജ്‌മെന്റും ബോര്‍ഡും ചില കുറ്റകൃത്യങ്ങളും തട്ടിപ്പുകളും മറച്ചുവയ്ക്കുന്നുവെന്ന ആരോപണവുമായിട്ടായിരുന്നു ക്രിസ്തുമസിനു മുന്‍പ് ക്രൗണ്‍ രംഗത്തെത്തിയത്. 2002 മുതലാണ് തട്ടിപ്പ് യഥാര്‍ത്ഥത്തില്‍ ആരംഭിച്ചതെന്നായിരുന്നു ക്രൗണ്‍ പറഞ്ഞത്.
ആശുപത്രി അധികൃതര്‍ കൃത്രിമത്വം കാണിച്ച് ഹെല്‍ത്ത് ഇന്‍ഷുറര്‍മാരില്‍ നിന്നും ചാര്‍ജു ചെയ്തതിന്റെ രേഖകള്‍ താന്‍ വേണമെങ്കില്‍ ഹാജരാക്കാമെന്നുവരെ സെന്റ് വിന്‍സെന്റ് ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റുകൂടിയായ ക്രൗണ്‍ പറഞ്ഞിരുന്നു.
തെറ്റായ രീതിയില്‍ നേടിയതെന്ന് കാണിച്ച് 1 മില്ല്യന്‍ യൂറോയോളം വിഎച്ച്‌ഐ തിരിച്ചടച്ചിരുന്നു.
2002ലെ സാഹചര്യങ്ങള്‍ ഇന്നത്തേതില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നുവെന്നുള്ള വാദമായിരിക്കാം അധകൃതര്‍ക്ക് ഉന്നയിക്കാനുണ്ടായിരിക്കുക എന്നും ക്രൗണ്‍ പറയുന്നു. എന്നാല്‍ അന്നും ഇന്നും അഡ്മിനിസ്‌ട്രേറ്ററി വിഭാഗം ഇത്തരം കൃത്രിമത്വങ്ങള്‍ മറച്ചുവയ്ക്കാന്‍ ഒരേതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്ന് ക്രൗണ്‍ ആരോപിച്ചു.
സെന്റ് വിന്‍സെന്റിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തനിക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്നും ചില സംഘടനകളുടെ ബോര്‍ഡ് സ്ട്രക്ച്ചറിനോടാണ് എതിര്‍പ്പുള്ളതെന്നും ക്രൗണ്‍ വ്യക്തമാക്കി

Scroll To Top