Thursday January 19, 2017
Latest Updates

സെന്റ് വിന്‌സന്റ്‌സില്‍ ഔസേപ്പിതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു

സെന്റ് വിന്‌സന്റ്‌സില്‍ ഔസേപ്പിതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു

ST JOഡബ്ലിന്‍: സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ വിശുദ്ധ യൗസേപ്പുപിതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.മെറിയോണ്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ നടന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധനോടുള്ള നന്ദിയും ആദരവും പ്രകടിപ്പിക്കാനായി വലിയൊരു ജനാവലിയെത്തിയിരുന്നു 
ഉച്ചതിരിഞ്ഞ് 2.30 ന് മെറിയൊണ്‍ റോഡ് ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോസഫ് വെള്ളനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.ടോമി പാറടിയില്‍ തിരുനാള്‍ സന്ദേശം നല്‍കി . യൗസേപ്പുപിതാവിന്റെ മാധ്യസ്ഥം തേടിയുള്ള ലദീഞ്ഞ് പ്രാര്‍ത്ഥനയ്ക്ക് ഫാ.മനോജ് പൊന്‍കാട്ടില്‍ കാര്‍മികത്വം വഹിച്ചു.

മുത്തുക്കുടകളുടെയും,കൊടിതോരണങ്ങളുടെയും അകമ്പടിയോടെ തുടര്‍ന്ന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ട് ദേവാലയം ചുറ്റി പ്രദക്ഷിണവും നടത്തപ്പെട്ടു. 

ഓട്ട്‌ലാന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിരുനാളിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും നാടകവും ഉണ്ടായിരുന്നു. വിശുദ്ധ യൗസേപ്പുപിതാവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ഫാ.ജോസഫ് വെള്ളനാല്‍ എഴുതി സംവിധാനം നിര്‍വഹിച്ച ഒരു മണിക്കൂര്‍ നീണ്ടു നിന്ന നാടകത്തില്‍ സെന്റ് വിന്‌സന്റ് കൂട്ടായ്മയിലെ കലാകാരന്മാരാണ് അണിനിരന്നത്.അവതരണം കൊണ്ടും കലാമേന്മകൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു നാടകം.

ഫാ.ഫെര്‍ഗസ് ഒ കോണര്‍ വിശിഷ്ട്ടാതിഥിയായിരുന്നു. സ്‌നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമായി.


ഫോട്ടോ :സുനില്‍ ഫ്രാന്‍സീസ് 

VAZHCAST VIN 2PRADARKGROONEELABIG DANSSMALL DANCE

Scroll To Top