Monday June 25, 2018
Latest Updates

സെന്റ് പാട്രിക് ഡേ ആഘോഷം മഞ്ഞില്‍ മൂടുമെന്ന് മെറ്റ് എറാന്‍ കാലാവസ്ഥ പ്രവചനം

സെന്റ് പാട്രിക് ഡേ ആഘോഷം മഞ്ഞില്‍ മൂടുമെന്ന് മെറ്റ് എറാന്‍ കാലാവസ്ഥ പ്രവചനം

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ ദേശീയ ദിനമായ സെന്റ് പാട്രിക് ഡേ ആഘോഷം മഞ്ഞില്‍ മൂടുമെന്ന് മെറ്റ് എറാന്‍ കാലാവസ്ഥ പ്രവചനം.

ഈ ആഴ്ച അവസാനത്തോടുകൂടി മഞ്ഞുവീഴ്ചക്കു സാധ്യത ഉണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ചെറിയ തോതില്‍ ഉണ്ടാകുന്ന മഴയും തണുത്തകാറ്റും അന്തരീക്ഷത്തെ കുറഞ്ഞ താപനിലയില്‍ എത്തിക്കും. ഈസ്റ്റ് സൗത്തീസ്റ്റ് മേഖലകളെയായിരിക്കും കാലാവസ്ഥ കൂടുതല്‍ ബാധിക്കുന്നത്.

വരും ദിവസങ്ങളില്‍ താപനിലയില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ശനിയാഴ്ചയോടെ വലിയ തണുപ്പായിരിക്കും അനുഭവപ്പെടുക എന്ന് കാലാവസ്ഥ പ്രവചനത്തില്‍ പറയുന്നു . അതോടെ സെന്റ് പാട്രിക് ദിനാഘോഷം കഠിന തണുപ്പിലും മഞ്ഞിലും ആകാനുള്ള സാധ്യതയാണുള്ളത്.

Scroll To Top