Thursday October 18, 2018
Latest Updates

സെന്റ് പാട്രിക്‌സ് ദിനത്തില്‍ എന്തിനാണ് പച്ച ബിയര്‍ കുടിക്കുന്നതെന്ന് അറിയേണ്ടേ?

സെന്റ് പാട്രിക്‌സ് ദിനത്തില്‍ എന്തിനാണ് പച്ച ബിയര്‍ കുടിക്കുന്നതെന്ന് അറിയേണ്ടേ?

സെന്റ് പാട്രിക്‌സ് ദിനാഘോഷങ്ങളുടെ ഭാഗമായി പച്ച നിറത്തിലുള്ള ബിയര്‍
കുടിക്കുന്നത് ഒരു നൂറ്റാണ്ടിലേറെയായുള്ള അയര്‍ലണ്ടുകാരുടെ ആചാരമാണ്.
പണ്ട്കാലത്ത് ഷാംറോക്ക് ഇലകള്‍ നേരിട്ട് ചേര്‍ത്താണ് ബിയറിന് പച്ച നിറം
വരുത്തിയിരുന്നത്. പിന്നീട് ന്യൂയോര്‍ക്കിലാണ് ഭക്ഷണസാധനങ്ങളില്‍ നിറങ്ങള്‍
ചേര്‍ക്കുന്നിന്റെ ആരംഭം.

1914 ല്‍ ഡോ. തോമസ് ഹയസ് ആണ് തന്റെ ബ്രോണ്‍ക്സ് സോഷ്യല്‍ ക്ലബില്‍
വെച്ച് പച്ച നിറത്തിലുള്ള ബിയര്‍ ആദ്യമായി നിര്‍മ്മിച്ചത്.പിന്നീട് ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടു.സെന്റ്
പാട്രിക് ദിനത്തിന്റെ മുമ്പായി ക്രിസ്ത്യന്‍ മതവിശ്വാസികള്‍
നോമ്പെടുക്കുകയും പിന്നീട് ഇത് അവസാനിപ്പിക്കുമ്പോള്‍ പച്ച നിറത്തിലുള്ള
ബിയര്‍ കഴിക്കുന്നതും ഇവിടുത്തെ രീതിയാണ്.മാര്‍ച്ച് 17 നാണ് അയര്‍ലണ്ടിന്റെ ദേശീയ ദിനമായ സെന്റ് പാട്രിക്‌സ് ഡേ.

ഒരു നൂറ്റാണ്ടിലേറെയായി ഇത് ആചരിച്ചു വരുന്നു. നേരത്തെ ഡോ. തോമസ് ഹയസ് പാനീയത്തില്‍ പച്ച നിറം
നല്‍കുന്നതിനായി ബ്ലൂ വാഷ് എന്ന പദാര്‍ത്ഥമായിരുന്നു ഉപയോഗിച്ചിരുന്നത്.
വിഷാംശമുള്ള ഇതിന് പകരമായാണ് പിന്നീട് ഭക്ഷ്യയോഗ്യമായ കളറുകള്‍ ബിയറില്‍
ചേര്‍ക്കാന്‍ തുടങ്ങുന്നത്. ഇരുമ്പിന്റെ അംശമുള്ള ബ്ലൂ വാഷ് വസ്ത്രങ്ങള്‍
വെളുപ്പിക്കാനാണ് ഇന്ന് ഉപയോഗിക്കുന്നത്.

Scroll To Top