Sunday April 23, 2017
Latest Updates

സെന്റ് പാട്രിക്‌സ് ഡേയില്‍ അക്രമം കാട്ടിയ യുവാക്കള്‍ അറസ്റ്റില്‍

സെന്റ് പാട്രിക്‌സ് ഡേയില്‍ അക്രമം കാട്ടിയ യുവാക്കള്‍ അറസ്റ്റില്‍

ഡബ്ലിന്‍ :സെന്റ് പാട്രിക്‌സ് ദിനത്തില്‍ ഡബ്ലിന്‍ ആസ്റ്റന്‍ ക്വീയില്‍ ബ്രസീല്‍കാരനായ ടൂറിസ്റ്റിനെ മനുഷ്വതരഹിതമായ രീതിയില്‍ അക്രമിച്ച യുവാക്കളെ ഗാര്‍ഡ കണ്ടെത്തി അറസ്റ്റ് ചെയ്തു.

യൂ ടൂബിലൂടെയും മറ്റും സംഭവം കണ്ട പതിനായിരക്കണക്കിന് പേര്‍ ആക്രമണത്തെ അപലപിച്ചിരുന്നു.

സംഭവം അന്വേഷിച്ച പിയേഴ്‌സ് സ്ട്രീറ്റ് ഗാര്‍ഡ സ്റ്റെഷനിലെ പ്രത്യേക സംഘം ഗാര്‍ഡ ഡബ്ലിന്‍ 2 പ്രദേശത്തു നിന്ന് ഇന്ന് വൈകിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.

16,17 വയസുകാരായ ഇവരെ ഇപ്പോള്‍ പിയേഴ്‌സ് സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനില്‍ ലോക്കപ്പ് ചെയ്തിരിക്കുകയാണ്.വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കിയേക്കും

Scroll To Top