Sunday February 26, 2017
Latest Updates

സെന്റ് പാട്രിക്ക്‌സ് ഡേയെ പാറ്റി ഡേ എന്ന് വിളിക്കരുത് എന്ന് ഐറിഷ് സര്‍ക്കാര്‍

സെന്റ് പാട്രിക്ക്‌സ് ഡേയെ പാറ്റി ഡേ എന്ന് വിളിക്കരുത് എന്ന് ഐറിഷ് സര്‍ക്കാര്‍

ഡബ്ലിന്‍ : അയര്‍ലണ്ടുകാര്‍ ബഹുമാനത്തോടെ ‘സെന്റ് പാട്രിക്‌സ് ഡേ’ എന്ന് വിശേിപ്പിക്കുന്ന ദേശീയദിനത്തെ ‘പാറ്റി ഡേ’ എന്ന് വിളിക്കരുതെന്ന് ലോക സമൂഹത്തോട് അയര്‍ലണ്ട് . ഇക്കാര്യത്തിലുള്ള ബോധവല്‍ക്കരണ പോസ്റ്ററുകള്‍ അയര്‍ലണ്ട് സര്‍ക്കാര്‍ മുന്‍ കൈ എടുത്ത് ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്തുകഴിഞ്ഞു.

ഫേസ്ബുക്കില്‍ ഇക്കാര്യത്തില്‍ നോട്ടിസ് എന്ന പേരില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതരും പച്ച നിറത്തിലുള്ള പോസ്റ്റര്‍ പ്രചരിപ്പിക്കുന്നുണ്ട് . മാര്‍ച്ച് 17 ന് ആഘോഷിക്കുന്ന സെന്റ് പാട്രിക്‌സ് ഡേ, പാട്രിക്‌സ് ഡേ, സെന്റ് പാഡിസ് ഡേ അല്ലെങ്കില്‍ പാഡിസ് ഡേ ആണെന്നും അതിനെ സെന്റ് പാറ്റിസ് ഡേ അല്ലെങ്കില്‍ പാറ്റിസ് ഡേ എന്ന് വിളിക്കരുതെന്നുമാണ് ആഹ്വാനം.

ഈ വിവരം സ്വന്തം പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന എയര്‍പോര്‍ട്ട് മറ്റുള്ളവരോട് ഇക്കാര്യം പ്രചരിപ്പിക്കാന്‍ സഹായിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിലും ക്യാനഡയിലുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കണമെന്നും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ സെന്റ് പാറ്റി ഡേയെന്ന തെറ്റായ പ്രചരണം ഇന്നത്തേക്കും എന്നത്തേക്കുമായി അവസാനിപ്പിക്കണമെന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നുണ്ട്.

Scroll To Top