Thursday February 23, 2017
Latest Updates

സെന്റ്പാട്രിക്‌സ് ദിനത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി

സെന്റ്പാട്രിക്‌സ്  ദിനത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി

ഡബ്ലിന്‍ :സെന്റ് പാട്രിക്‌സ് ദിനത്തെ വരവേല്‍ക്കാന്‍ അയര്‍ലണ്ട് ഒരുങ്ങി. ‘നമുക്ക് ചരിത്രം സൃഷ്ടിക്കാം’ എന്ന തീമിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ സെന്റ് പാട്രിക്‌സ്   ദിനം ആഘോഷിക്കുന്നത്. വര്‍ണ്ണാഭമായ പരിപാടികളാണ് സെന്റ് പാട്രിക് ദിനത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ഉച്ചക്ക് 1 2 മണിയോടെ പാര്‍നല്‍ സ്‌ക്വയറില്‍ നിന്നും പരേഡ് ആരംഭിക്കും. അയര്‍ലണ്ടിന്റെ പ്രൌഡിയും പാരമ്പര്യവും വിളിച്ചോതുന്ന ചടങ്ങുകളാണ് ദേശീയ ദിനത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

വര്‍ണ്ണാഭമായ പരേഡിന് അകമ്പടി സേവിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബാന്‍ഡുകള്‍ കൂടി പങ്കെടുക്കുന്നുണ്ട്. യു എസ് എ, ജര്‍മനി, എസ്റ്റോനിയ എന്നിവടങ്ങളില്‍ നിന്നുള്ള ബാന്‍ഡുകളാണ് സെന്റ് പാട്രിക് ദിന പരേഡ് കൊഴുപ്പിക്കാന്‍ അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നത്. ഡബ്ലിന്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് ഒത്തുചേരുന്ന പരേഡ് സംഘം അയര്‍ലന്‍ടിന്റെ എല്ലാ സൌന്ദര്യവും വിളിച്ചോതുന്ന രീതിയില്‍ പരിപാടികള്‍ അവതരിപ്പിക്കും.

സെന്റ് പാട്രിക് ദിനം ആഘോഷങ്ങളോട് അനുബന്ധിച്ച് ഒട്ടേറെ നയനമനോഹരമായ കാഴ്ച്ചകളോരുക്കി ഡബ്ലിന്‍ നഗരം സഞ്ചാരികളെ കാത്തിരിക്കുകയാണ് . പാര്‍നല്‍ സ്‌കയറില്‍ നിന്നാണ് ഡബ്ലിനിലെ പരേഡ് ആരംഭിക്കുന്നത്. തുടര്‍ന്ന് ഒ ‘ കോണല്‍ സ്ട്രീറ്റിലൂടെ പരേഡ് കടന്നു പോകും. ഒ ‘കൊണേല്‍ ബ്രിഡ്ജ് കടക്കുന്ന പരേഡ് വെസ്റ്റ്‌മോര്‍ലന്‍ഡ് സ്ട്രീറ്റില്‍ എത്തിച്ചേരും. ഡെയിം സ്ട്രീറ്റ്, ലോര്‍ഡ് എഡ്വേര്‍ഡ് സ്ട്രീറ്റ് എന്നിവടങ്ങളിലൂടെ കടന്നു പോകുന്ന പരേഡ് പാട്രിക് സ്ട്രീറ്റിലൂടെ സഞ്ചരിച്ച് സെന്റ് പാട്രിക് കത്ത്രീഡലിനു സമീപം സമാപിക്കും

Scroll To Top