Friday November 24, 2017
Latest Updates

സെക്സ് റോബര്‍ട്സ് യൂറോപ്പില്‍ വ്യാപകമാവുന്നു,ലൈംഗിക അരാജകത്വത്തിലേക്ക് ലോകം നീങ്ങിയേക്കുമെന്ന് ആശങ്കയില്‍ വിദഗ്ദര്‍

സെക്സ് റോബര്‍ട്സ് യൂറോപ്പില്‍ വ്യാപകമാവുന്നു,ലൈംഗിക അരാജകത്വത്തിലേക്ക് ലോകം നീങ്ങിയേക്കുമെന്ന് ആശങ്കയില്‍ വിദഗ്ദര്‍

ഡബ്ലിന്‍ :സെക്സ് റോബോട്ടുകള്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മുഖ്യധാരയിലെത്തുമെന്ന് റിപോര്‍ട്.സെക്സ് റോബര്‍ട്സ് യൂറോപ്പില്‍ വ്യാപകമാവുന്നതായും സൂചനകളുണ്ട്. അതേസമയം,ഇവയുടെ വ്യാപനം ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

സ്ത്രീകളെ അന്യവല്‍ക്കരിക്കുന്നതിന് സെക്സ് റോബോട്ടുകള്‍ അവസരമുണ്ടാക്കുമെന്നാണ് പ്രധാനപ്പെട്ട വിമര്‍ശനം.സ്ത്രീകളെപ്പറ്റി സമൂഹത്തില്‍ മോശമായ പ്രതീകം സൃഷ്ടിക്കാന്‍ സെക്സ് റോബോട്ടുകള്‍ ഇടയാക്കുമെന്നും സ്ത്രീ ശരീരത്തെ ഉപഭോഗവസ്തു മാത്രമായി കാണുന്ന നിലയിലേക്ക് കാര്യങ്ങളെത്തുമെന്ന ഭീതിയും ഉയരുന്നുണ്ട്.

ഇത്തരം റോബോട്ടുകളുടെ ഉപയോഗം നിയന്ത്രിക്കാനാവാതെ വരുമെന്ന റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.ഏതു പൊതുസ്ഥലത്തും ഉപയോഗിക്കാവുന്ന വിധത്തിലുള്ളതും മുതിര്‍ന്നവര്‍ക്കും വൈകല്യമുള്ളവര്‍ക്കുമൊക്കെ ഉപയോഗിക്കാവുന്നതുമായ സെക്സ് റോബോട്ടുകള്‍ പ്രചുരപ്രചാരം നേടാനുള്ള സാധ്യതകളേറെയാണ്.

അടുത്ത അഞ്ചോ പത്തോ വര്‍ഷത്തിനകം ഇത്തരം റോബോട്ടുകളുമായി മനുഷ്യര്‍ക്ക് ‘അഗാധമായ പ്രണയം’ സംഭവിക്കാനിടയുണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.ഒട്ടേറെ സാമൂഹിക-നൈതീക പ്രശ്നങ്ങള്‍ ഇവ ഉയര്‍ത്തുമെന്നും ആക്ഷേപമുണ്ട്.സെക്സ് കുറ്റകൃത്യങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്നും അറിയേണ്ടതുണ്ട്.

അതേസമയം,അടക്കിവെച്ചിരിക്കുന്ന വികാരങ്ങളെ നിയമവിധേയമായി പരിഹരിക്കാന്‍ ഇത്തരം റോബോട്ടുകളെ ഉപയോഗിക്കാനാകുെന്നു ഒരു വിഭാഗം വാദിക്കുന്നു.സെക്ഷ്വല്‍ തെറാപ്പിക്കായി ഉപയോഗിക്കാനുള്ള സാധ്യതകളും ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ലൈംഗിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ഒരു തരം സെക്ഷ്വല്‍ ഹീലിംഗ് നല്‍കുന്നതിന് ഇവയെ ഉപയോഗിക്കാനാകും.ഏകാന്തത അനുഭവിക്കുന്നവര്‍ക്കും മാനസിക-ശാരീരിക വൈകല്യമുള്ളവര്‍ക്കും വികാരങ്ങളെ അടിച്ചമര്‍ത്തി കഴിയുന്നവര്‍ക്കും സെക്സ് റോബോട്ടുകള്‍ ആശ്വാസപ്രദമാ.വുമെന്ന വാദവും ഉയരുന്നു.കെയര്‍ഹോമുകളിലുമൊക്കെ കഴിയുന്ന പ്രായമായവരുടെ ലൈംഗികാസക്തിക്കുള്ള പരിഹാരവും റോബോട്ടിനാല്‍ സാധ്യമാകും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സെക്സ് റോബോട്ടുകള്‍ ആവശ്യമാണെന്നാണ് നാല് രാജ്യങ്ങള്‍ നടത്തിയ സര്‍വെയില്‍ വെളിപ്പെട്ടത്.യുഎസ്,യുകെ,ജര്‍മനി ,നെതര്‍ലണ്ട് എന്നിവിടങ്ങളിലെ പുരുഷന്മാരാണ് സെക്സ് റോബോട്ടുകള്‍ തീര്‍ച്ചയായും ആവശ്യമാണെന്നു വിധിയെഴുതിയത്.പ്രധാനമായും നാല് ഉല്‍പ്പാദകരാണ് ഇത്തരം ഡോളുകളെ പുറത്തിറക്കുന്നത്.

Scroll To Top