Friday June 22, 2018
Latest Updates

സൂപ്പര്‍ മാര്‍ക്കറ്റുകളിലെ മദ്യവില്‍പ്പന:നിയന്ത്രണത്തിന് ബില്‍ അണിയറയില്‍

സൂപ്പര്‍ മാര്‍ക്കറ്റുകളിലെ  മദ്യവില്‍പ്പന:നിയന്ത്രണത്തിന് ബില്‍ അണിയറയില്‍

ഡബ്ലിന്‍ :സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും വിലകുറഞ്ഞ മദ്യം ലൈസന്‍സില്ലാതെ വില്‍ക്കുന്നതു തടയുമെന്ന് സര്‍ക്കാര്‍.പുതിയ ആല്‍ക്കഹോള്‍ ബില്ലാണ് മദ്യ വില്‍പ്പനയില്‍ നിയന്ത്രണം കൊണ്ടുവരുന്നത്.പബ്ലിക് ഹെല്‍ത്ത് ആല്‍ക്കഹോള്‍ ബില്‍ എന്ന പേരിലാണ് പുതിയ നിയമം വരുന്നത്. ഈ നിയമപ്രകാരം സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റം ലൈസന്‍സില്ലാതെ വില്‍ക്കുന്ന മദ്യത്തിനും ബിയറിനുമൊക്കെ വില കൂടും.അതോടെ കുടിക്കേണ്ടവര്‍ ബാറിലോ പബ്ബിലോ എത്തുമെന്നു സര്‍ക്കാര്‍ കരുതുന്നു.

ഈ വര്‍ഷം അവസാനത്തോടെ പുതിയ നിയമം നടപ്പാക്കാമെന്നാണ് കരുതുന്നതെന്നു പ്രധാനമന്ത്രി ലിയോ വരദ്കര്‍ വിശദമാക്കി.ഇപ്പോള്‍ മദ്യ വില്‍പ്പനയെന്നു പറയുന്നത് ഗ്രോസറി സാധനം പോലെയാണ്.അതിനു മാറ്റം വരണം. മദ്യം മനസ്സിനെ കീഴടക്കുന്ന മരുന്നുതന്നെയാണ്.അതല്‍പ്പം കുറച്ച് ഉപയോഗിച്ചാല്‍ മതിയാകും.കൂടുതല്‍ കുടിക്കുന്നതിനും ആല്‍ക്കഹോള്‍ പരസ്യത്തിനും സ്പോണ്‍സര്‍ഷിപ്പിനമെല്ലാം നിയന്ത്രണം ആവശ്യമായി വന്നിരിക്കുകയാണ്.

വിലകുറഞ്ഞ ബിയറും മദ്യവും മദ്യപാനം വര്‍ധിപ്പിക്കുകയാണ്.അതിനാല്‍ മിനിമം വില നിശ്ചയിക്കാനാണ് പദ്ധതി.ആളുകളെ കൂടുതല്‍ മദ്യം ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുന്നതിന് ഇത്തരം നടപടികള്‍ കൂടിയേ തീരു.

ആല്‍ക്കഹോളിന് മിനിമം വില നിശ്ചയിക്കുന്നത് റസ്റ്റോറന്റിനെയോ കോഫി ഷോപ്പിനെയോ പബ്ബിനെയോ ഹോട്ടലിനെ ബാധിക്കുകയില്ല.എന്നാല്‍ അത് സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും സുലഭമായി ലൈസന്‍സില്ലാതെ ലഭിക്കുന്ന മദ്യ വില്‍പ്പനയെ ഇല്ലാതാക്കുമെന്നു സര്‍ക്കാര്‍ കരുതുന്നു.

Scroll To Top