Wednesday January 18, 2017
Latest Updates

സുവാരസിന് നല്‍കിയ ശിക്ഷ കടുത്തു പോയെന്ന് ചില്ലിനി

സുവാരസിന് നല്‍കിയ ശിക്ഷ കടുത്തു പോയെന്ന് ചില്ലിനി

കടിവീരന്‍ സുവാരസിന് പിന്തുണയുമായി ഇറ്റാലിയന്‍ താരം ചില്ലിനി. സുവാരസിന് ഫിഫ നല്‍കിയ ശിക്ഷ കടുത്തു പോയെന്ന് ചില്ലിനി. സുവാരസിന്റെ കടിയേറ്റ താരമാണ് ചില്ലിനി. ലോകകപ്പ് നടക്കുന്നതിനാല്‍ സുവാരസിനെ കളിക്കാന്‍ അനുവദിക്കണമായിരുന്നെന്ന് ചില്ലിനി പറഞ്ഞു. എന്നാല്‍ ഫിഫ നടപടിയെ ചോദ്യം ചെയ്യാനില്ലെന്നും ചെല്ലിനി വ്യക്തമാക്കി. സുവാരസിനോട് ഇപ്പോള്‍ ഒരു തരത്തിലുള്ള ദഷ്യവും തോന്നുന്നില്ലെന്നും എല്ലാം കളിക്കളത്തില്‍ അവസാനിച്ചുവെന്നും ചില്ലിനി പറഞ്ഞു.

തന്റെ ഒഫീഷ്യല്‍ വെബ് പേജിലൂടെയാണ് ചില്ലിനി സുവാരസിന് പിന്തുണ പ്രഖ്യാപിച്ചത്. ഫിഫ നടപടി ഏത് കളിക്കാരനെയും ഒറ്റപ്പെടുത്തുന്നതാണെന്നും ചില്ലിനി പറഞ്ഞു. ഇപ്പോള്‍ സുവാരസിന്റെ കുടുംബത്തെക്കുറിച്ചാണ് താന്‍ ചിതിക്കുന്നതെന്നും ചില്ലിനി പറഞ്ഞു. ഇറ്റലി, ഉറുഗ്വേ മത്സരത്തിനിടെ ചില്ലിനിയെ കടിച്ച സുവാരസിനെ ഫിഫ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് വിലക്കിയിരിക്കുകയാണ്. ഇതോടെ സുവാരസിന് ഈ ലോകകപ്പിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമായി.

വിലക്ക് നേരിട്ട സാഹചര്യത്തില്‍ സുവാരാസ് ബ്രസീലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. നാട്ടില്‍ മടങ്ങി എത്തിയ സുവാരസിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ നൂറുകണക്കിന് ആരാധകരാണ് എത്തിയത്. എന്നാല്‍ സുവാരാസ് ആര്‍ക്കും മുഖം കൊടുക്കാതെ പുറത്തേക്ക് പോയി. ഇതിനിടെ സുവാരാസ് അഭിനയിച്ച പരസ്യങ്ങള്‍ അഡിഡാസ് പിന്‍വലിച്ചു.

Scroll To Top