Wednesday April 25, 2018
Latest Updates

സുരക്ഷ പ്രശ്‌നങ്ങള്‍ നേരിടുന്ന ഡബ്ലിനിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സഹായവുമായി ഗാര്‍ഡ രംഗത്ത് ,അകമ്പടി പോകാനും തയ്യാര്‍ 

സുരക്ഷ പ്രശ്‌നങ്ങള്‍ നേരിടുന്ന ഡബ്ലിനിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സഹായവുമായി ഗാര്‍ഡ രംഗത്ത് ,അകമ്പടി പോകാനും തയ്യാര്‍ 

ഡബ്ലിന്‍:ഡബ്ലിന്റെ വടക്കന്‍ മേഖലയില്‍ വിവിധ ഇടങ്ങളിലായി കഴിഞ്ഞ വര്‍ഷം നിരവധി ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അക്രമങ്ങള്‍ നേരിടേണ്ടി വന്ന സാഹചര്യത്തില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സുരക്ഷയുമായി ഗാര്‍ഡ രംഗത്ത്.

യാത്രയുടെ ഇടയ്ക്കു സുരക്ഷിതമല്ലാത്ത ഏതെങ്കിലും സാഹചര്യം ഉണ്ടായാല്‍ അവര്‍ക്കു നല്‍കിയിട്ടുള്ള നമ്പറിലേക്കു സന്ദേശം അയക്കാവുന്നതാണ്. ഉടനടി ഗാര്‍ഡ സഹായത്തിനായെത്തും. കൂടാതെ അത്യാവശ്യ ഘട്ടങ്ങളില്‍ ഡ്രൈവര്‍മാരുടെ ഒപ്പം അകമ്പടി പോകുന്നതിനും ഗാര്‍ഡ തയ്യാറാണ് .

ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വേണ്ടി ഡബ്ലിനില്‍ വച്ചു പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ യോഗത്തില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ തങ്ങള്‍ക്കു നേരിടേണ്ടി വന്ന അക്രമങ്ങളെക്കുറിച്ചു സംസാരിച്ചതില്‍നിന്നും ഡ്രൈവര്‍മാരുടെ സുരക്ഷ ഭീക്ഷണി കണക്കിലെടുത്താണ് ഗാര്‍ഡയുടെ ഈ നടപടി .ടൈറല്‍സ് ടൌണ്‍,ബ്‌ളാഞ്ചഡ്‌സ് ടൌണ്‍,ക്‌ളോണി,ഓംഗര്‍,തുടങ്ങിയ മേഖലകളില്‍ മാത്രം നിരവധി ടാക്‌സി ഡ്രൈവര്‍മാരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമിക്കപ്പെട്ടത്.

അപകടാവസ്ഥയില്‍ ഉള്‍പ്പെട്ടുവെന്ന തോന്നലുണ്ടായാല്‍ ഗാര്‍ഡയ്ക്ക് സന്ദേശം അയയ്ക്കണമെന്നും സഹായത്തിനായി സര്‍വ്വസന്നാഹവുമൊരുക്കി പാഞ്ഞെത്തുമെന്നും അധികൃതര്‍ അറിയിച്ചു.

സുരക്ഷിതമല്ല എന്ന് തോന്നുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഡൈവര്‍മാര്‍ നിരസിക്കുന്നത് യാത്രക്കാരുടെ ഭാഗത്തു നിന്നുള്ള പരാതിക്ക് കാരണമാകും. പലരും പരാതിയെ ഭയന്ന് യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകും. ഇത്തരം സാഹചര്യങ്ങളില്‍ പരാതിയെക്കുറിച്ചു ചിന്തിക്കാതെ സുരക്ഷിതമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നു നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിക്ക് സര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഗാര്‍ഡയുടെ പുതിയ നടപടി.

Scroll To Top