Friday October 20, 2017
Latest Updates

സുരക്ഷയുടെ തുണയില്‍ ഡബ്ലിനില്‍ റംസാന്‍ കാലത്തിന് തുടക്കമായി 

സുരക്ഷയുടെ തുണയില്‍ ഡബ്ലിനില്‍ റംസാന്‍ കാലത്തിന് തുടക്കമായി 
ഡബ്ലിന്‍ : കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലേക്കാണ് ഇത്തവണ ഡബ്ലിനില്‍ റംസാന്‍ കാലമെത്തിയത്.നഗരത്തിലെ  മോസ്കുകളിൽ രണ്ടുമാസമായി  സുരക്ഷാ ഭടന്മാരെ നിയോഗിച്ചിരുന്നെങ്കിലും റംസാന്‍ പ്രമാണിച്ച് സുരക്ഷ കൂടുതല്‍ ശക്തമാക്കി.
മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി ഭീഷണി ഫോണ്‍ കോളുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഡബ്ലിന്‍ സൗത്ത് സര്‍ക്കുലര്‍ റോഡിലെ അയര്‍ലണ്ട് ഇസ്ലാമിക് ഫൗണ്ടേഷന്‍ വെളിപ്പെടുത്തി.ഇതിനിടെ പ്രാദേശിക മുസ്ലീം പള്ളികള്‍ സന്ദര്‍ശിക്കണമെന്ന് ചൂണ്ടിക്കാട്ടി ഗാര്‍ഡ കമ്മീഷണര്‍ നോയിറിന്‍ ഒ സുല്ലിവാന്‍ ഗാര്‍ഡ ഡൈവേഴ്‌സിറ്റി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മുസ്ലീം പള്ളികളിലെത്തി അവിടെയെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.
നഗരത്തിലെ  ഇമാമുമാര്‍ മതപ്രഭാഷണത്തില്‍ ബോംബിംഗിനെക്കുറിച്ച്  പരാമര്‍ശിക്കുന്നുണ്ട്.ഐഎഫ്‌ഐ ഉള്‍പ്പടെയുള്ളവ പൊതു പ്രസ്താവനയും പുറത്തിറക്കി.ക്യൂബെക്,കാനഡ എന്നിവിടങ്ങളിലെ മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ ആറ് പേരെ വെടിവെച്ചുകൊന്നതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചു മാസം മുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഐഎഫ്‌ഐ സീനിയര്‍ അംഗം ഫസല്‍ റയ്ക്‌ലീഫ് പറഞ്ഞു.
മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് ഈ സുരക്ഷാസന്നാഹം ഉയര്‍ത്തുകയും ചെയ്തു.’അനവധി ഫോണ്‍ കോളുകളാണ് ആ ദാരുണ സംഭവത്തിനു ശേഷം എത്തുന്നത്. എല്ലാവരും ഞങ്ങളെ ശപിക്കുന്നു. കൊലപാതകികളെന്നു മുദ്രകുത്തുന്നു.ഗാര്‍ഡാ ഞങ്ങളോട് റംസാന്‍ പ്രാര്‍ഥനകളുടെ ഷെഡ്യൂള്‍ ആവശ്യപ്പെട്ടിരുന്നു.തിരക്ക് നിയന്ത്രിക്കാനും സുരക്ഷാ ചുമതകള്‍ക്കുമായി കൂടുതല്‍ പോലിസുകാരേയും അനുവദിച്ചു..ഫസല്‍ റയ്ക്‌ലീഫ് പറഞ്ഞു.
‘ഐഎസ്‌ഐഎസിനോട് മാത്രമല്ല, എല്ലാവിധ ഭീകര പ്രവര്‍ത്തനങ്ങളോടും ഞങ്ങള്‍ അങ്കം വെട്ടുകയാണ്;ഒപ്പം ചിലര്‍ നടത്തുന്ന ഭീകരതയുടെ പേരില്‍ മുസ്ലീങ്ങളെ ഒന്നാകെ കുറ്റപ്പടുത്തുന്നതിനെതിരെയും’ . ബ്ലാഞ്ചാര്‍സ് ടൗണ്‍ ഇമാം ഉമര്‍ അല്‍ ക്വാദിരി പറഞ്ഞു.നഗരത്തിൽ മുസ്ളീം ജനവിഭാഗത്തിന്റെ എണ്ണം അടുത്തിടെയായി വർദ്ധിച്ചിട്ടുണ്ട്.നോമ്പിൽ എല്ലാവർക്കും ആരാധനയ്ക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കുവാൻ ഗാർഡ പ്രതിജ്ഞാ ബന്ധമാണെന്ന് ഗാര്‍ഡ കമ്മീഷണറുടെ ഓഫിസും വ്യക്തമാക്കി.
Scroll To Top