Thursday May 25, 2017
Latest Updates

സുഭാഷ് ചന്ദ്രബോസിനെ വധിച്ചത് ജോസഫ് സ്റ്റാലിനെന്ന് സുബ്രമണ്യന്‍ സ്വാമി

സുഭാഷ് ചന്ദ്രബോസിനെ വധിച്ചത് ജോസഫ് സ്റ്റാലിനെന്ന് സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെ വധിച്ചത് ജോസഫ് സ്റ്റാലിനെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. 1945 ല്‍ ഉണ്ടായ ഒരു വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഈ വാദം തെറ്റാണെന്നും അദ്ദേഹത്തെ സ്റ്റാലിന്‍ വധിക്കുകയായിരുന്നെന്നുമാണ് സുബ്രമണ്യന്‍ സ്വാമിയുടെ വെളിപ്പെടുത്തല്‍. നേതാജിയുടെ തിരോധാനം സംബന്ധിച്ച ഫയലുകള്‍ കേന്ദ്രം പുറത്തുവിടണമെന്നും സുബ്രമണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

സൈബീരിയയിലെ തടവറയില്‍ വച്ചാണ് സ്റ്റാലിന്‍ സുഭാഷ് ചന്ദ്രബോസിനെ വധിച്ചതെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സുബ്രമണ്യന്‍ സ്വാമി. നേതാജിയുടെ തിരോധാനം സംബന്ധിച്ച ഫയലുകള്‍ പുറത്ത് വിടുന്നത് ഇന്ത്യയുടെ ബ്രിട്ടനുമായും റഷ്യയുമായുമുള്ള നയതന്ത്ര ബന്ധങ്ങളെ ബാധിച്ചേക്കാം. എങ്കിലും ഈ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.

താന്‍ മരിച്ചുവെന്ന് വ്യാജ വാര്‍ത്ത സൃഷ്ടിച്ച ശേഷം സുഭാഷ് ചന്ദ്രബോസ് റഷ്യന്‍ അധീന ചൈനയിലേക്കാണ് രക്ഷപെട്ടത്. റഷ്യ തനിക്ക് അഭയം നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ അവിടെ വച്ച് ജോസഫ് സ്റ്റാലിന്‍ സുഭാഷ് ചന്ദ്രബോസിനെ പിടികൂടെ സൈബീരിയയിലെ ജയിലിലേക്ക് അയച്ചു. അവിടെ വച്ച് സുഭാഷ് ചന്ദ്രബോസിനെ തൂക്കി കൊല്ലുകയോ ശ്വാസം മുട്ടിച്ച് കൊല്ലുകയോ ആയിരുന്നെന്ന് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.

Scroll To Top