Saturday May 27, 2017
Latest Updates

സുന്ദരിയായ ഈ മായാമോഹിനി ആരാണ്?

സുന്ദരിയായ ഈ മായാമോഹിനി ആരാണ്?

ജഗതി ശ്രീകുമാര്‍ മുതല്‍ കമല്‍ഹാസന്‍ വരെ പെണ്‍വേഷം കെട്ടിയ നടന്മാരുടെ നിര വളരെ വലുതാണ്. വില്ലന്‍ വേഷങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്ന നടന്‍ ബാബുരാജും ഇനി പെണ്‍വേഷം കെട്ടി പ്രേക്ഷകരെ ചിരിപ്പിക്കും. വില്ലന്‍ വേഷങ്ങളില്‍ നിന്ന് സാവധാനം ഹാസ്യവേഷങ്ങളിലേക്ക് ചുവടുമാറ്റിയ ബാബു രാജ് തന്റെ ഈ പുതിയ ഗെറ്റപ്പും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്.

പൃഥ്വിരാജ് നായകനാകുന്ന ടമാര്‍ പഠാര്‍’ എന്ന ചിത്രത്തിന് വേണ്ടിയാണ് താരം പെണ്‍വേഷം കെട്ടിയിരിക്കുന്നത്. നല്ല കസവ് നിറത്തിലുള്ള സാരിയുടുത്ത് മുല്ലപ്പൂവും ചൂടി ഒരു മായാമോഹിനിയായി രൂപം മാറിയ ബാബുരാജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബാബു രാജിന്റെ പുതിയ ഗെറ്റപ്പിനെ അനുകൂലിച്ചും എതിര്‍ത്തും ഫെയ്‌സ്ബുക്കില്‍ നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്.

Scroll To Top