Monday May 29, 2017
Latest Updates

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ചേക്കും

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ചേക്കും. ഡല്‍ഹി പോലീസിനു ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെയും ആന്തരികാവയവ റിപ്പോര്‍ട്ടിലെയും വൈരുദ്ധ്യം പുറത്ത് വന്നതിനെ തുടര്‍ന്നാണ് നടപടി. സുനന്ദ പുഷ്‌ക്കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. ദേശീയ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിടുകയും ചെയ്തിരുന്നു.

സുനന്ദ പുഷ്‌ക്കറിന് ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അമിത മരുന്ന് ഉപയോഗത്തെ തുടര്‍ന്നല്ല മരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ടും തമ്മില്‍ വൈരുദ്ധ്യമുണ്ടായതിനെ തുടര്‍ന്ന് അവീണ്ടും ആന്തരികാവയവ പരിശോധന നടത്താന്‍ ഡല്‍ഹി പോലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരായ ശശാങ്ക് പൂനിയ, ആദര്‍ശ് കുമാര്‍, സുധീര്‍ ഗുപ്ത എന്നിവരാണ് പരിശോധന നടത്തിയത്. ഈ അന്തിമ റിപ്പോര്‍ട്ടിലാണ് മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് വ്യക്തമാക്കുന്നത്.

സുനന്ദ പുഷ്‌ക്കറിന് കരള്‍, ഹൃദയം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുനന്ദ പുഷ്‌ക്കറിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി കോടതിയെ സമീപിക്കാനിരിക്കെയാണ് തരൂരിനെ വെട്ടിലാക്കി ആന്തരികാവയവ പരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

Scroll To Top