Monday September 25, 2017
Latest Updates

സുനന്ദ പുഷ്‌ക്കറിന്റെ മരണം: ഡോ. ഗുപ്തയെ ചോദ്യം ചെയ്യും; കേന്ദ്രം സിബിഐ അന്വേഷണത്തിനു

സുനന്ദ പുഷ്‌ക്കറിന്റെ മരണം: ഡോ. ഗുപ്തയെ ചോദ്യം ചെയ്യും; കേന്ദ്രം സിബിഐ അന്വേഷണത്തിനു

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ഡോ. സുധീര്‍ ഗുപ്തയെ ചോദ്യം ചെയ്യും. ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്. ബസ്സി അറിയിച്ചതാണ് ഇക്കാര്യം. ഡോക്ടര്‍ ഗുപ്തയെ കൂടാതെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സംഘത്തിലെ മുഴുവന്‍ ഡോക്ടര്‍മാരെയും പോലീസ് ചോദ്യം ചെയ്യും. സുനന്ദ പുഷ്‌ക്കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശി തരൂരും മുന്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദും ഇടപെട്ടുവെന്നായിരുന്നു ഡോക്ടറുടെ ആരോപാനം. എന്നാല്‍ എയിംസ് ആശുപത്രി മാനേജ്‌മെന്റ് ഈ ആരോപണം നിഷേധിച്ചു.

അതിനിടെ സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ കേന്ദ്രം സിബിഐ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. കേന്ദ്രം സിബിഐ അന്വേഷണത്തിന്റെ നിയമ സാധ്യത ആരായുന്നുണ്ട്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് തരൂര്‍ ആവശ്യപ്പെടതിനു പിന്നാലെയാണ് കേന്ദ്രം സിബിഐ അന്വേഷണത്തിന്റെ സാധ്യത ആരാഞ്ഞത്.

അതിനിടെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. ഐപിഎല്‍ തിരിമറി പുറത്ത് വരാതിരിക്കാനാണു സുനന്ദ പുഷ്‌ക്കറിനെ കൊന്നതെന്നാണ് സുബ്രമണ്യന്‍ സ്വാമിയുടെ ആരോപണം.

Scroll To Top