Tuesday February 28, 2017
Latest Updates

സുനന്ദയുടെ ലാപ്‌ടോപ്പും ഫോണുകളും പരിശോധനയ്ക്ക് അയച്ചു

സുനന്ദയുടെ ലാപ്‌ടോപ്പും ഫോണുകളും പരിശോധനയ്ക്ക് അയച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മൂന്നു മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും ഇന്നലെ പോലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സുനന്ദയുടെ മരണകാരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് നടപടി. കേസിലെ മുഖ്യ സാക്ഷികളുടെ മൊഴിയെടുക്കാനും തീരുമാനമായി. സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടല്‍ കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലെ മുറിയാണ് തുറന്നു പരിശോധിച്ചത്. സുനന്ദയുടെ മരണത്തിന് ശേഷം ലീലാ പാലസിലെ ഹോട്ടല്‍ മുറി പൂട്ടി സീല് വച്ചിരിക്കുകയാണ്. വീണ്ടും നടത്തിയ പരിശോധനയില്‍ മുറിയില്‍ നിന്ന് പൊട്ടിയ ഗ്ലാസുകളും കിടക്കയില്‍ ദ്രാവകാംശവും കണ്ടെത്തിയിരുന്നു. പുതിയതായി ലഭിച്ച തെളിവുകള്‍ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

അതിനിടെ സുനന്ദയുടെ മരണം സംബന്ധിച്ച അന്വേഷണം ഡല്‍ഹി പോലീസ് അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. തുടര്‍ന്ന് കേസ് സിബിഐക്ക് കൈമാറുന്നത് സംബന്ധിച്ച തീരുമാനം ആഭ്യന്തര മന്ത്രാലയത്തിന് വിടുമെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top