Monday May 29, 2017
Latest Updates

സുധീരന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി; ആന്റണിയോട് പരിഭവം പറഞ്ഞ് ഉമ്മന്‍ചാണ്ടി

സുധീരന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി; ആന്റണിയോട് പരിഭവം പറഞ്ഞ് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എകെ ആന്റണിയോട് അതൃപ്തി അറിയിച്ചു. തന്നെ മദ്യലോബിയുടെ ആളായി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പരാതി. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുണ്ടായ ഭിന്നത ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇന്ന് രാവിലെ നടന്ന കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ചാണ്ടി അതൃപ്തി അറിയിച്ചത്.

പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനം നഷ്ടമായെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യനയവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ നിലപാടുകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം തര്‍ക്കങ്ങള്‍ പരിഹരിച്ച് സര്‍ക്കാരും പാര്‍ട്ടിയും യോജിച്ച് മുന്നോട്ട് പോകണമെന്ന് ആന്റണി നിര്‍ദ്ദേശിച്ചു. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല.

Scroll To Top