Friday May 26, 2017
Latest Updates

സീറ്റ് ബെല്‍റ്റ് വേണ്ട; ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിന് ഗതാഗത മന്ത്രിയുടെ വേഗപ്പൂട്ട്

സീറ്റ് ബെല്‍റ്റ് വേണ്ട; ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിന് ഗതാഗത മന്ത്രിയുടെ വേഗപ്പൂട്ട്

തിരുവനന്തപുരം: കാറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധിതമാക്കിയ നടപടി റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നടപടി പ്രായോഗികമല്ലെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി. 

കെ ശിവദാസന്‍ നായര്‍ എംഎല്‍എയുടെ സബ്മിഷന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സീറ്റ് ബെല്‍റ്റ് ധരിക്കത്തവരില്‍ നിന്ന് പിഴ ഈടാക്കരുതെന്ന് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. 

കഴിഞ്ഞ ആഴ്ചയാണ് കാറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധിതമാക്കിക്കൊണ്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഉത്തരവിട്ടത്. കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ കാറപകടത്തില്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഉത്തരവ്.

Scroll To Top