Tuesday May 22, 2018
Latest Updates

സീറ്റ് ബെല്‍റ്റ് പ്രശ്‌നം പരിഹരിക്കാന്‍ 410,000 കാറുകള്‍ തിരിച്ചുവിളിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

സീറ്റ് ബെല്‍റ്റ് പ്രശ്‌നം പരിഹരിക്കാന്‍ 410,000 കാറുകള്‍ തിരിച്ചുവിളിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

ഡബ്ലിന്‍:സ്വന്തം ബ്രാന്‍ഡില്‍ വിപണിയിലിറക്കിയ 410,000 കാറുകള്‍ തിരിച്ചുവിളിക്കുമെന്ന് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ  ഫോക്‌സ്‌വാഗണ്‍.

മധ്യഭാഗത്തുള്ള സീറ്റ് ബെല്‍റ്റുമായി ബന്ധപ്പെട്ടു സ്പാനിഷ് ഉപമേഖലയില്‍ വിപണിയില്‍ ഇറക്കിയ കാറുകളില്‍ പ്രശ്നം കണ്ടെത്തിയ സാഹചര്യത്തിലാണ് കമ്പനി കാറുകള്‍ തിരിച്ചു വിളിക്കുന്നത്. ഉപഭോക്താക്കള്‍ മധ്യഭാഗത്തുള്ള സീറ്റ് ബെല്‍റ്റ് ഉപയോഗിക്കരുതെന്നും ഫോക്‌സ് വാഗന്‍ മുന്നറിയിപ്പു നല്‍കുന്നു.

” ചില സന്ദര്‍ഭങ്ങളില്‍ പിറകിലെ മധ്യഭാഗത്തുള്ള സീറ്റിലും ഇടതു ഭാഗത്തുള്ള സീറ്റിലും ഒരേ സമയം സീറ്റുബെല്‍റ്റുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇടതു ഭാഗത്തുള്ള ബെല്‍റ്റിന്റെ ലോക്ക് അയഞ്ഞു പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 219,000 2018 VW പോളോ കാറുകളിലാണ് ഈ പ്രശനം നിലവില്‍ കണ്ടെത്തിയിട്ടുള്ളത്. ” കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇതേ സാങ്കേതികത ഉപയോഗിച്ച മോഡലുകളായ 191,000 സീറ്റ് ഇബിസ കാറുകളിലും Arona വാഹനങ്ങളിലും സീറ്റ് ബെല്‍റ്റിന് പ്രശനം ഉണ്ടാകാന്‍ സാധ്യതയുണ്ട് കമ്പനിയുടെ വക്താവ് ഒരു ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ” കാറുകളിലെ സീറ്റ് ബെല്‍റ്റ് ലോക്കുകള്‍ വീണ്ടും പുനര്‌നിര്മ്മിക്കുന്നതു വരെ ഉപഭോക്താക്കള്‍ പിറകിലെ മധ്യഭാഗത്തുള്ള സീറ്റ് ഉപയോഗിക്കരുത്. ” കാറുകള്‍ തിരിച്ചു വിളിക്കുന്നതിന് അധികൃതരുടെ അനുവമതി ലഭിക്കാന്‍ കാത്തിരിക്കുകയാണ് കമ്പനി.

12 ബ്രാന്‍ഡുകളിലായി ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ വിവി അതിന്റെ ഉപഭോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച് വരുന്ന ആഴ്ച മുതല്‍ അറീയിപ്പുകള്‍ അയച്ചു തുടങ്ങും കമ്പനി അറിയിച്ചു.

Scroll To Top