Saturday October 20, 2018
Latest Updates

സീറോ മലബാര്‍ സഭയെ നിശ്ശബ്ദമാക്കി പഞ്ചായത്തുകള്‍ തോറും ബാറുകള്‍ തുടങ്ങാനുള്ള അനുമതിയായി, ഭൂമി വിവാദം മദ്യക്കച്ചവടക്കാരുടെ സൃഷ്ടിയോ ?

സീറോ മലബാര്‍ സഭയെ നിശ്ശബ്ദമാക്കി പഞ്ചായത്തുകള്‍ തോറും ബാറുകള്‍ തുടങ്ങാനുള്ള അനുമതിയായി, ഭൂമി വിവാദം മദ്യക്കച്ചവടക്കാരുടെ സൃഷ്ടിയോ ?

കൊച്ചി:സീറോ മലബാര്‍ സഭയെ പ്രതിരോധത്തിലാഴ്ത്തി സഭാപിതാവിന്റെ പേരില്‍ ഉയര്‍ത്തിയ വിവാദത്തിന് പിന്നില്‍ മദ്യകച്ചവടക്കാരോ ?മദ്യനിരോധനത്തിന് വേണ്ടി ഏറ്റവും ശക്തമായി വാദിക്കുകയും, മദ്യഷാപ്പുകള്‍ പൂട്ടിയ യൂ ഡി എഫ് സര്‍ക്കാരിന്റെ നടപടികളെ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്ത ഇടതു മുന്നണി സര്‍ക്കാരിന്റെ നടപടികളെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്ത സീറോ മലബാര്‍ സഭയെ വായടപ്പിക്കാനും,നേതൃത്വം നല്‍കുന്ന മാര്‍ ആലഞ്ചേരിയെ നിശ്ശബ്ദനാക്കാനും ഉണ്ടാക്കിയ മദ്യരാജാക്കന്‍മാരുടെ തന്ത്രമായിരുന്നോ ഭൂമി വിവാദം ?

മാര്‍ ആലഞ്ചേരിയ്‌ക്കെതിരെ ഹൈക്കോടതില്‍ കേസ് കൊടുത്ത ദിവസം മുതല്‍ ഇന്നലെ അദ്ദേഹത്തിനെതിരെ കേസെടുക്കേണ്ടെന്ന് കോടതി പറയുന്നതിനും ഇടയ്ക്ക് പരിമിതമായ ദിവസങ്ങള്‍ക്കുള്ളില്‍ ഇടതു സര്‍ക്കാരും,മദ്യലോബികളും ചേര്‍ന്ന് തിരക്കിട്ടെടുത്ത തീരുമാനങ്ങളുമാണ് ഇത്തരമൊരു സന്ദേഹത്തിലേയ്ക്ക് പൊതു സമൂഹത്തെ എത്തിക്കുന്നത്.

കുര്യാക്കോസ് മുണ്ടാടാനടക്കമുള്ള വൈദികരെ വിലയ്ക്കെടുത്ത് മാര്‍ ആലഞ്ചേരിയ്ക്ക് എതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്ന അതേ സമയത്ത് തന്നെ കേരളത്തിലെ 10,000 -ല്‍ കൂടുതല്‍ ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകളിലും മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സുപ്രീം കോടതിയുടെ ഒരു വിധിയുടെ പശ്ചാത്തലത്തില്‍ നികുതി വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കി. ഇതോടെ ഇടുക്കി, വയനാട്, കാസര്‍കോട് അടക്കം വിവിധ ജില്ലകളിലെ നാമമാത്രമായ പഞ്ചായത്തുകളിലൊഴികെ മറ്റുള്ള പ്രദേശങ്ങളിലും ത്രീ സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ബാറുകള്‍ക്കും ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ചില്ലറ വില്പനശാലകള്‍ക്കും കള്ളുഷാപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം.

മുണ്ടാടാനും കൂട്ടാളികള്‍ക്കും മാര്‍ ആലഞ്ചേരിയ്ക്ക് എതിരെ കേസ് നടത്തുന്നതിന്റെ ചെലവുകള്‍ക്ക് പുറമെ കോടികള്‍ നല്‍കിയാണ് മദ്യലോബി മാര്‍ ആലഞ്ചേരിയ്ക്കും,സീറോ മലബാര്‍ സഭയ്ക്കുമെതിരെ ഉപരോധം ഒരുക്കിയതെന്നും ആരോപണമുണ്ട്.ആലഞ്ചേരിയ്ക്ക് എതിരെയുള്ള കേസ് കോടതികളിലേയ്ക്ക് നീങ്ങിയ ദിവസങ്ങള്‍ മുതല്‍ ഇന്നലെ വരെയുള്ള കാലാവധിയ്ക്കുള്ളിലാണ് മദ്യലോബിയ്ക്ക് വേണ്ടി നിയമവിധേയമായ ഈ സൗകര്യങ്ങള്‍ ഒരുക്കിയത്.

കേരളത്തിലെ മദ്യവ്യാപാരത്തെയും ലഹരി സംസ്‌ക്കാരത്തെയും എല്ലാക്കാലവും ശക്തമായി എതിര്‍ത്തിട്ടുള്ളത് ഇവിടുത്തെ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള കത്തോലിക്കാസഭയാണ്.കഴിഞ്ഞ സര്‍ക്കാര്‍ പിടിച്ചു കെട്ടിയ മദ്യപിശാചിനെ ഈ സര്‍ക്കാര്‍ അഴിച്ചുവിടാന്‍ ഒരുങ്ങുമ്പോള്‍ ഉയരുന്ന എതിര്‍സ്വരങ്ങള്‍ ആരുടെതാണന്ന് ഇവിടുത്തെ മദ്യലോബിക്കും സര്‍ക്കാരിനും നന്നായി അറിയാം. അതിനാല്‍ കത്തോലിക്കാ സഭയെ എങ്ങനെയും പ്രതിരോധത്തിലാക്കുക, സമൂഹമധ്യത്തില്‍ ശബ്ദമില്ലാതെ സഭ തല കുനിച്ചു നില്‍ക്കുമ്പോള്‍ തങ്ങളുടെ വികല നയങ്ങള്‍ നിര്‍ബാധം നടപ്പിലാക്കുക എന്ന തന്ത്രമാണത്രെ മദ്യലോബി എടുത്തത്.

പുതിയ മദ്യനയത്തിനെതിരെ സഭ സജീവമായി രംഗത്തിറങ്ങുമെന്ന് കത്തോലിക്കാ സഭ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.ചെങ്ങന്നൂരിലെ ജനവിധി സര്‍ക്കാരിന് എതിരാകാന്‍ ഇടയാക്കുമെന്ന് താമരശേരി രൂപതാ ബിഷപ്പും കെ.സി.ബി.സി മദ്യവിരദ്ധ സമിതി അധ്യക്ഷനുമായ റിമിജിയോസ് ഇഞ്ചനാനി കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ‘പിണറായി പാവങ്ങളുടെ രക്തമൂറ്റി കുടിക്കുകയാണ്..പ്രകടനപത്രികയോട് അല്പമെങ്കിലും ആത്മാര്‍ത്ഥത സര്‍ക്കാരിന് വേണം’. ഏപ്രില്‍ രണ്ടിന് കെ.സി.ബി.സി മദ്യവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മാര്‍ റിമിജിയോസ് അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ് 

Scroll To Top