Tuesday January 24, 2017
Latest Updates

സീറോ മലബാര്‍ സഭയില്‍ ഇനി മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി

സീറോ മലബാര്‍ സഭയില്‍ ഇനി മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി

കൊച്ചി: മൃതദേഹം സെമിത്തേരിയില്‍ അടക്കുന്നതിനു പകരം ദഹിപ്പിക്കാന്‍ അനുമതി നല്‍കാമെന്ന് സീറോ മലബാര്‍ സഭയുടെ സിനഡ്. കൊച്ചിയില്‍ ചേര്‍ന്ന സിനഡിലാണ് തീരുമാനം. സഭയുടെ നിയമം അനുശാസിക്കുന്ന വിധം ഓരോ രൂപതയ്ക്കും മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിനഡ് വ്യക്തമാക്കി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സിനഡാണ് ഇക്കാര്യം തീരുമാനിച്ചത്.

സഭയുടെ കാനോനിക നിയമ പ്രകാരം പ്രത്യേക സാഹചര്യങ്ങളില്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് അനുമതി ഉണ്ട്. എന്നാല്‍ ഇതിനു മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. എന്നാല്‍ ഇനി മുതല്‍ രൂപത മെത്രാന്‍മാര്‍ക്ക് ഇത് സംബന്ധിച്ച് തീരുമാനം എടുക്കാം. ക്രൈസ്തവര്‍ക്കും മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് സമീപകാലത്ത് ആവശ്യം ഉയര്ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. പാശ്ചാത്യ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കിടയില്‍ മൃതദേഹം ദഹിപ്പിക്കുന്ന രീതി നിലവിലുണ്ട്.

Scroll To Top