Tuesday September 25, 2018
Latest Updates

സീറോ മലങ്കര സഭയുടെ ഡബ്ലിനിലെ വിശുദ്ധവാര ശുശ്രൂഷകള്‍ക്കായി കൂരിയാ മെത്രാന്‍ റവ.ഡോ.യൂഹന്നോന്‍ മാര്‍ തിയോഡൊസിയോസ് തിരുമേനി അയര്‍ലണ്ടിലെത്തും 

സീറോ മലങ്കര സഭയുടെ ഡബ്ലിനിലെ വിശുദ്ധവാര ശുശ്രൂഷകള്‍ക്കായി കൂരിയാ മെത്രാന്‍ റവ.ഡോ.യൂഹന്നോന്‍ മാര്‍ തിയോഡൊസിയോസ് തിരുമേനി അയര്‍ലണ്ടിലെത്തും 

ഡബ്ലിന്‍:ഡബ്ലിന്‍ റൗളയിലെ സെ.മേരീസ് സീറോ മലങ്കര ദേവാലയത്തില്‍ പെസഹ ശുശ്രൂഷകള്‍ക്ക് സീറോ മലങ്കര സഭ കൂരിയ മെത്രാനും അപ്പസ്തോലിക്ക് വിസിറ്റേറ്ററുമായ യൂഹാന്നോന്‍ മാര്‍ തിയഡോഷ്യസ്  തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും.

മാര്‍ച്ച് 23 വെള്ളിയാഴ്ച(ഇന്ന്) വൈകുന്നേരം 4:30 മുതല്‍ കുരിശിന്റെ വഴിയും മറ്റ് തിരുക്കര്‍മ്മങ്ങളും കുമ്പസാരവും നടത്തപ്പെടും.

മാര്‍ച്ച് 25 ഞായറാഴ്ച ഉച്ചക്ക് 2:30 ന് കുരുത്തോല വെഞ്ചരിപ്പും ഓശാന ഞായര്‍ തിരുകര്‍മ്മങ്ങളും ആരംഭിക്കും.

മാര്‍ച്ച് 28 ബുധനാഴ്ച ഉച്ചക്ക് 2:30 ന് റവ.ഡോ.യൂഹന്നോന്‍ മാര്‍ തിയഡോഷ്യസ്  തിരുമേനിക്ക് സ്വീകരണവും പെസഹ ശുശ്രൂഷകളുടെ ഭാഗമായുള്ള കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, പെസഹ അപ്പം മുറിക്കല്‍ ശുശ്രൂഷയും നടത്തപ്പെടും(ഇത്തവണത്തെ പെസഹ ശുശ്രൂഷ ബുധനാഴ്ചയാണ് നടത്തപ്പെടുക)

മാര്‍ച്ച് 30 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ ദു:ഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകള്‍

മാര്‍ച്ച് 31 ശനിയാഴ്ച ഉച്ചക്ക് 2:30 മുതല്‍ ഈസ്റ്റര്‍  തിരുക്കര്‍മ്മങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്
Chaplin Fr.Abraham Pathackal
Trustee: Dr.Benish Paily 0876850067
Secretary: Rajesh Varughese 0894577502

Scroll To Top