Saturday February 25, 2017
Latest Updates

സീമാന്ധ്രയില്‍ ഒരു മരിച്ച സ്ഥാനാര്‍ത്ഥി ജനവിധി തേടുന്നു

സീമാന്ധ്രയില്‍ ഒരു മരിച്ച സ്ഥാനാര്‍ത്ഥി ജനവിധി തേടുന്നു

ന്ധ്ര വിഭജനത്തിലൂടെ രൂപപ്പെട്ട സീമാന്ധ്രയില്‍ മത്സരിക്കുന്നവരില്‍ മരിച്ച സ്ഥാനാര്‍ത്ഥിയും. സീമാന്ധ്രയിലെ നല്ലഗ്ഗഡയിലെ സിറ്റിംഗ് എംഎല്‍എ ശോഭ നാഗി റെഡിഡിയാണ് പരലോകത്ത് ഇരുന്നു ജനവിധി തേടുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ശോഭ. കഴിഞ്ഞ ആഴ്ച തെരഞ്ഞെടുപ്പ് പ്രചരണത്തിടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിലാണ് അവര്‍ മരിച്ചത്.

സാധാരണ സ്ഥാനാര്‍ത്ഥികള്‍ മരിച്ചാല്‍ ആ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയാണ് പതിവ്. എന്നാല്‍ നല്ലഗ്ഗഡയില്‍ തെരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ടതില്ലെന്നും ശോഭ ജയിച്ചാല്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. ഇതോടെയാണ് മരണ ശേഷവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അപൂര്‍വ അവസരം ശോഭയ്ക്ക് ലഭിച്ചത്.

വൈഎസ്ആര്‍ കോണ്‍ഗ്രസ് ഒരു അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി അല്ലാത്തതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മുന്‍ ആന്ധ്രപ്രദേശ് മന്ത്രി എസ് വി സുബ്ബറെഡിഡിയുടെ മകളായ ശോഭ നടന്‍ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തില്‍ വന്നത്. തുടര്‍ന്ന് പ്രജാരാജ്യം വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന്. ശോഭയുടെ ഭര്‍ത്താവ് ഭൂമ നാഗോ റെഡിഡി നന്ദ്യാല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നു.

തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ മരിച്ച സ്ഥാനാര്‍ത്ഥിയെ എങ്ങനെയും വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നല്ലഗ്ഗഡയിലെ ജനങ്ങളുമായി നല്ല ബന്ധമുള്ള നേതാവാണ് ശോഭ. വോട്ടര്‍മാരുമായുള്ള ഈ അടുത്ത ബന്ധവും മരണത്തെതുടര്‍ന്ന് ഉണ്ടായ സഹതാപ തരംഗവും വോട്ടായി മാറുമേന്നനു വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.  അങ്ങനെയെങ്കില്‍ മരണ ശേഷവും തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥി എന്ന ഖ്യാതി ശോഭയ്ക്ക് സ്വന്തമാകും.

Scroll To Top