Friday February 24, 2017
Latest Updates

സി പി എമ്മിന്റെ സംയമനാജ്ഞയില്‍ വിശ്വാസമില്ല; കെ കെ രമക്ക് പോലീസ് സംരക്ഷണം

സി പി എമ്മിന്റെ സംയമനാജ്ഞയില്‍ വിശ്വാസമില്ല; കെ കെ രമക്ക് പോലീസ് സംരക്ഷണം

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി 22 ന് വരാനിരിക്കെ അദ്ദേഹത്തിന്റെ വിധവ കെ കെ രമക്ക് പോലീസ് സംരക്ഷണം കൊടുക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. വിധിയുടെ പശ്ചാത്തലത്തില്‍ അവര്‍ക്കു നേരെ അക്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആര്‍ എം പി നേതാക്കള്‍ രമേശുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് അദ്ദേഹം സുരക്ഷ നിര്‍ദ്ദേശിച്ചത്.
സര്‍ക്കാര്‍ മുമ്പും അവര്‍ക്ക് സുരക്ഷ പ്രഖ്യാപിച്ചിരുന്നെങ്കിലും അവര്‍ നിരസിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ സുരക്ഷ കര്‍ശനമാക്കി. കോഴിക്കോട് നിരോധനാജ്ഞ പുറപ്പെടീച്ചിട്ടുണ്ട്. ജില്ലയിലെ പാര്‍ട്ടി അനുയായികള്‍ വിധി വന്നാല്‍ സംയമനം പാലിക്കണമെന്ന് സി പി എം നേതൃത്വം രണ്ടു ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. വിധി അനുകൂലമായാല്‍ ആഹ്ലാദ പ്രകടനമോ പ്രതികൂലമായാല്‍ പ്രതിഷേധ പ്രകടനമോ നടത്തരുതെന്നാണ് നേതൃത്വത്തന്റെ കല്‍പ്പന.
എന്നാല്‍ പാര്‍ട്ടിയുടെ ചരിത്രം വെച്ച് നോക്കുമ്പോള്‍ സര്‍വ്വ വിധ പ്രതികരണങ്ങളും പോലീസും ആഭ്യന്തര വകുപ്പും പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് രമയുടെ സുരക്ഷയും കോഴിക്കോട്ടെ നിരോധനാജ്ഞയുമൊക്കെ നടപ്പിലാക്കിയിരിക്കുന്നത്.

Scroll To Top