Sunday October 22, 2017
Latest Updates

സി. എസ് .ഐ സഭയുടെ പരമാദ്ധ്യക്ഷന് ഇന്ന് ഡബ്ലിനില്‍ സ്വീകരണം നല്‍കും 

സി. എസ് .ഐ സഭയുടെ പരമാദ്ധ്യക്ഷന് ഇന്ന് ഡബ്ലിനില്‍ സ്വീകരണം നല്‍കും 

ഡബ്ലിന്‍:ഡബ്ലിന്‍ സന്ദര്‍ശനത്തിനെത്തുന്ന സി. എസ് .ഐ സഭയുടെ പരമാദ്ധ്യക്ഷനും (മോഡറേറ്റര്‍ ) മദ്ധ്യ കേരള മഹായിടവക ബിഷപ്പും ആംഗ്ലിക്കന്‍ പ്രിമേറ്റും ആയ മോസ്റ്റ് റവ. തോമസ് കെ ഉമ്മന്‍ തിരുമേനിയ്ക്ക് ഇന്ന് സഭാ സമൂഹം വരവേല്‍പ്പ് നല്‍കും.

സി.എസ്.ഐ സഭയുടെ ഒരു ബിഷപ്പ് ഇതാദ്യമായാണ് അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്തുന്നത് .

ഡബ്ലിന്‍ 8 ലെ ഡോണോര്‍ അവന്യു ( സെന്റ് കാതറിന്‍ അവന്യു )വിലെ സെന്റ് കാതറിന്‍ & സെന്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലണ്ട് പള്ളിയില്‍ വച്ച് 2017 ഒക്ടോബര്‍ 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന ആരാധനയില്‍ നേതൃത്വം വഹിക്കുന്നതും വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതും ആയിരിക്കും.

ആരാധനക്ക് ശേഷംആശംസാ യോഗവും ഉണ്ടായിരിക്കുന്നതാണ് .

എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളെയും പ്രസ്തുത സന്ദര്‍ഭത്തിലേക്കു കത്തൃനാമത്തില്‍ ഹാര്‍ദ്ദവമായി സ്വാഗതംചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Venue: St. Catherine & St. James Church of Ireland, Donore Avenue (St.Catherine’s Avenue), Dublin 8
തീയതി : 8th October 2017, Sunday at 3 PM

കൂടുതല്‍ വിവരങ്ങള്‍ക്ക്,
കോശി വര്‍ഗീസ് ( ചര്‍ച്ച് വാര്‍ഡന്‍ – 0872988778 )
ജോണ്‍ കെ ഉതുപ്പ് ( സെക്രട്ടറി – 0879615327 )

Scroll To Top