Friday February 24, 2017
Latest Updates

സി എം നൈനാന് ആദരാഞ്ജലി 

സി എം നൈനാന് ആദരാഞ്ജലി 

ലിമെറിക്ക് :മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹിയും സാമൂഹ്യപ്രവര്‍ത്തകനുമായ ലിമെറിക്കിലെ പ്രവീണ്‍ സി നൈനാന്റെ പിതാവ് സി എം നൈനാന്‍ (61) നിര്യാതനായി.സാമൂഹ്യ പ്രവര്‍ത്തകനും കോണ്ട്രാക്റ്ററുമായിരുന്ന പരേതന്റെ സംസ്‌കാരം ഞായറാഴ്ച ഓര്‍ത്തഡോക്‌സ് സഭയുടെ യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസിന്റെ കാര്‍മികത്വത്തില്‍ വാകത്താനം പുത്തന്‍ചന്ത സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടത്തി. 

ലിമെറിക്കിലെ മലയാളികളുടെ ഏതാവശ്യത്തിനും ഓടിയെത്തുന്ന പ്രവീണിന്റെ പിതാവിന്റെ നിര്യാണത്തില്‍ ലിമെറിക്കിലെ മലയാളി സമൂഹം അനുശോചനം രേഖപ്പെടുത്തി.

അയര്‍ലണ്ടിലെ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് കോര്‍ക്ക് കോര്‍ക്ക് വാട്ടര്‍ ഫോര്‍ഡ് ഇടവക വികാരി ഫാ. എല്‍ദോ വര്‍ഗീസ് പാറക്കോട്ടില്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ പ്രസിഡന്റ് നൈനാന്‍ തോമസ് തുടങ്ങിയവര്‍ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തു.

Scroll To Top