Monday April 24, 2017
Latest Updates

സിസേറിയനിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് ഓട്ടിസം സാധ്യത കൂടുതലെന്ന് പഠനം

സിസേറിയനിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് ഓട്ടിസം സാധ്യത കൂടുതലെന്ന് പഠനം

ഡബ്ലിന്‍: സിസേറിയനിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് ഓട്ടിസം ബാധിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സിസേറിയനിലൂടെ പിറക്കുന്ന കുട്ടികള്‍ക്ക് ഓട്ടിസം ബാധിക്കാനുള്ള സാധ്യത 23 ശതമാനം കൂടുന്നതായി പഠനത്തില്‍ തെളിഞ്ഞു. അതേസമയം സിസേറിയനും ഓട്ടിസവും തമ്മിലുള്ള ബന്ധം എന്താണെന്ന് കണ്ടെത്താനായിട്ടില്ല. കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. 

പഠന റിപ്പോര്‍ട്ട് ചൈല്‍ഡ് സൈക്കോളജി ആന്‍ഡ് സൈക്കാട്രി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.എസ്, ഓസ്‌ട്രേലിയ, കാനഡ, സ്വീഡന്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഓട്ടിസം രോഗികളെ പഠന വിധേയരാക്കി. സമീപവര്‍ഷങ്ങളില്‍ സിസേറിയന്‍ തെരഞ്ഞെടുക്കുന്ന ദമ്പതികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നവജാത ശിശുക്കളില്‍ ഓട്ടിസം സാധ്യതയും വര്‍ധിക്കുകയാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി. 

ബ്രിട്ടനില്‍ മൂന്ന് പതിറ്റാണ്ടിനിടെ സിസേറിയനിലൂടെയുള്ള പ്രസവങ്ങളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനവുണ്ടായി. മറ്റ് രാജ്യങ്ങളിലും സിസേറിയന്‍ നിരക്ക് സമാനമായ തോതില്‍ വര്‍ധിക്കുകയാണ്. ഇത്തരം അപകടങ്ങള്‍ കണക്കിലെടുത്ത് സിസേറിയേന്‍ പോലെയുള്ള മാര്‍ഗങ്ങളിലൂടെയുള്ള പ്രസവങ്ങള്‍ 10 മുതല്‍ 15 ശതമാനത്തിലധികം അനുവദിക്കരുതെന്ന് ലോകാരോഗ്യ സംഘടന തന്നെ നേരത്തെ ആവശ്യപ്പെട്ടിരുന്നു

Scroll To Top