Tuesday May 22, 2018
Latest Updates

സിറിയയിലെ അമേരിക്കന്‍ വ്യോമാക്രമണത്തിനെതിരെ ഇറാനും,റഷ്യയും,പ്രത്യാക്രമണം ഉണ്ടാവുമെന്ന ഭീതിയില്‍ ലോകം 

സിറിയയിലെ അമേരിക്കന്‍ വ്യോമാക്രമണത്തിനെതിരെ ഇറാനും,റഷ്യയും,പ്രത്യാക്രമണം ഉണ്ടാവുമെന്ന ഭീതിയില്‍ ലോകം 

വാഷിംഗ്ടണ്‍:പോരാട്ടത്തിന്റെ സൂചനകള്‍ നല്‍കി ലോകരാജ്യങ്ങള്‍ ചേരി തിരിഞ്ഞു അക്രമണമാരംഭിച്ചതോടെ ലോകം മഹായുദ്ധത്തിന്റെ ഭീഷണിയിലേയ്ക്ക്.

സിറിയയ്‌ക്കെതിരെ അമേരിക്കയും സഖ്യകക്ഷികളായ ഫ്രാന്‍സും ഇംഗ്ലണ്ടും ചേര്‍ന്ന് ഇന്നലെ രാത്രി വ്യോമാക്രമണം ആരംഭിച്ചു. ഡൂമയില്‍ രാസയുധ ആക്രമണം നടത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് സഖ്യകക്ഷികളുടെ ഈ വ്യോമാക്രമണം.

അതേ സമയം റഷ്യയും ഇറാനും സഖ്യകക്ഷികളുടെ ആക്രമണത്തെ ശക്തമായി അപലപിച്ചു രംഗത്തെത്തി.

സഖ്യകക്ഷികളുടെ ആക്രമണത്തില്‍ ദമാസ്‌കസിലെ റിസര്‍ച്ച് കേന്ദ്രം ആക്രമിക്കപ്പെട്ടു. നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്‍ സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായാണ് വിവരം. സിറിയയ്ക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സിറിയയിലെ രാസായുധ കേന്ദ്രങ്ങളാണ് അമേരിക്കന്‍ സഖ്യസേന ലക്ഷ്യമിടുന്നതെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു. സിറിയക്കെതിരായ യുദ്ധമല്ല ഇതെന്നും പകരം ജനങ്ങളെ കൊന്നൊടുക്കാന്‍ സിറിയ ഉപയോഗിക്കുന്ന നശീകരണ ആയുധങ്ങള്‍ക്കെതിരെയാണെന്നും അമേരിക്കന്‍ സഖ്യം അവകാശപ്പെട്ടു.

വെള്ളിയാഴ്ച വൈകീട്ടാണ് ആക്രമണത്തിന് ട്രംപ് നിര്‍ദേശം നല്‍കിയത്. തൊട്ടുപിന്നാലെ സിറിയയില്‍ മിസൈലുകള്‍ പതിച്ചുതുടങ്ങി. ഫ്രാന്‍സുമായും ബ്രിട്ടനുമായും അമേരിക്കന്‍ നേതൃത്വങ്ങള്‍ ആക്രമണം സംബന്ധിച്ച് കഴിഞ്ഞദിവസം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആക്രമണം തുടങ്ങാന്‍ തീരുമാനിച്ചത് ഇവരുടെ ചര്‍ച്ചയ്ക്ക് ശേഷമാണ്.

നിരോധിത ആയുധങ്ങള്‍ സിറിയ ഒഴിവാക്കുംവരെ യുദ്ധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും ഇതേ കാര്യം ആവര്‍ത്തിച്ചു. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് അമേരിക്ക ആഴ്ചകള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞാഴ്ച വിഷവാതകം പരന്ന പശ്ചാത്തലത്തിലാണ് തീരുമാനം മാറ്റിയത്.

വിഷവാതകത്തിന് പിന്നില്‍ സിറിയന്‍ സൈന്യമാണെന്നാണ് അമേരിക്കയുടെ ആരോപണം. സിറിയന്‍ സൈന്യം രാസായുധം സൂക്ഷിച്ചുവെന്ന് കരുതുന്ന മൂന്ന് കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സഖ്യസേന ആക്രമണം നടത്തുന്നത്. ദമസ്‌കസിലെ ആയുധ ഗവേഷണ കേന്ദ്രവും ആക്രമിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹുംസിലെ ആയുധ സംഭരണ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായി. കടലില്‍ നിന്നും വ്യോമ മാര്‍ഗവും ആക്രമണം നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

Scroll To Top