Tuesday February 21, 2017
Latest Updates

സിഫ്റ്റ് ഡിസയറിന്റെ ലിമിറ്റഡ് എഡിഷന്‍ എല്‍ഡിഐ എക്‌സ് പുറത്തിറങ്ങി

സിഫ്റ്റ് ഡിസയറിന്റെ ലിമിറ്റഡ് എഡിഷന്‍ എല്‍ഡിഐ എക്‌സ് പുറത്തിറങ്ങി

സിഫ്റ്റ് ഡിസയറിന്റെ ഡീസല്‍ പതിപ്പിന്റെ ലിമിറ്റഡ് എഡിഷന്‍ എല്‍ഡിഐ എക്‌സ് പുറത്തിറങ്ങി. സിഫ്റ്റ് ഡിസയറിന്റെ നിലവിലെ മോഡലില്‍ ഇല്ലാത്ത ഒട്ടനവധി സവിശേഷതകളുമായാണ് ഈ ലിമിറ്റഡ് എഡിഷന്‍ പുറത്തിറങ്ങിയിരിക്കുന്നത്. റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, നാലു പവര്‍വിന്‍ഡോകള്‍, ഡേ ആന്റ് നൈറ്റ് ഇന്റിരീയര്‍ റിയര്‍ വ്യൂ മിറര്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

ഡബിള്‍ ഡിന്‍ ഓഡിയോ പ്ലെയര്‍(4 സ്പീക്കര്‍), പാസഞ്ചര്‍ സൈഡ് വാനിറ്റി മിറര്‍ എന്നിവയും ഈ ലിമിറ്റഡ് എഡിഷനില്‍ ലഭ്യമാണ്.  ബോഡി കളറുമായി യോജിക്കുന്ന ഒആര്‍വിഎം മറ്റൊരു സവിശേഷത. മുന്‍ ഫോഗ്‌ലാമ്പിന്റെ രൂപകല്പ്പനയിലും മാറ്റം വരുത്തിയിട്ടുണ്ട്. 6.86 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

Scroll To Top