Sunday December 17, 2017
Latest Updates

സിഗററ്റ് വലിക്കുന്ന മുയലച്ചനാണ് ഡബ്ലിനിലെ താരം…

സിഗററ്റ് വലിക്കുന്ന മുയലച്ചനാണ് ഡബ്ലിനിലെ താരം…

ഡബ്ലിന്‍ :സിഗററ്റ് വലിക്കുന്ന മുയലച്ചന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വൈറലായി.ഡബ്ലിന്‍ എയര്‍പോര്‍ടിനു സമീപം സിഗററ്റും പുകച്ചു പോകുന്ന ചിത്രമാണ് ഞായറാഴ്ച ട്വിറ്ററില്‍ ആളുകളെ ആകര്‍ഷിച്ചത്.

വിമാനത്താവളത്തിനു സമീപം പാര്‍ക്കു ചെയ്ത ബസ്സിനടുത്തേക്ക് സിഗററ്റുമായി പോകുന്ന കാട്ടുമുയലിന്റെ ചിത്രം ലൂയിസ് അചെസന്‍ ആണ് ക്യാമറയില്‍ പകര്‍ത്തി ട്വിറ്ററിലെത്തിച്ചത്.

ആയിരം റീ-ട്വീറ്റുകളും 2500 ലൈക്കുകളുമാണ് ആദ്യമണിക്കൂറുകളില്‍ തന്നെ ഈ പുകവലിക്കാരന് കിട്ടിയത്.തികച്ചും അപ്രതീക്ഷിതമായാണ് ഈ പുകവലിച്ചിത്രം കണ്ണില്‍പ്പെട്ടതെന്ന് ലൂയിസ് അചെസന്‍ പറഞ്ഞു.ഇ വീരന് എങ്ങനെയാണ് സിഗരറ്റ് ലഭിച്ചതെന്ന് മാത്രം ആര്‍ക്കും അറിയില്ല!

Scroll To Top