Monday January 23, 2017
Latest Updates

സിഗരറ്റ്കള്ളക്കടത്ത് :ലിത്വാനിയാക്കാരന്‍ പിടിയിലായി

സിഗരറ്റ്കള്ളക്കടത്ത് :ലിത്വാനിയാക്കാരന്‍ പിടിയിലായി

ഡബ്ലിന്‍: സര്‍ക്കാരിന് നഷ്ടമുണ്ടാക്കിക്കൊണ്ട് വന്‍ സിഗരറ്റ് കടത്ത് നടത്തുന്നവരില്‍ ഏറ്റവും വലിയ വിരുതന്മാര്‍ ലിത്വാനിയാക്കാരാണ് .രാജ്യത്തിനെ എല്ലാഭാഗത്തും . ടാക്‌സ് വെട്ടിച്ചുള്ള സിഗരറ്റ് വ്യാപാരം വ്യാപകമാകുന്നതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നിയമവിരുദ്ധമായി വീടുകളില്‍ സൂക്ഷിച്ചിരുന്ന സിഗരറ്റുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഡബ്ലിന്‍ ഏരിയയിലെ വീടുകളില്‍ നിന്നാണ് 19,448 യൂറോ വിലമതിക്കുന്ന സിഗരറ്റുകള്‍ പിടിച്ചെടുത്തത്.
റവന്യൂ കസ്റ്റംസ് സര്‍വ്വീസ് ഓഫീസര്‍മാര്‍ ഡബ്ലിന്‍ പോര്‍ട്ട് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് ഇപ്പോള്‍ സിഗരറ്റുകള്‍ പിടിയിലായത്. ടാക്‌സ് വെട്ടിച്ച് സിഗരറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുകയാണെങ്കില്‍ 16,525 യൂറോ വരെ നഷ്ടമാവുകയായിരുന്നു ചെയ്യുക.
റെഡ് കോംപ്ലിമെന്റ് സ്ലിം, ബ്ലൂ കോംപ്ലിമെന്റ് സ്ലിം എന്നീ വിഭാഗത്തില്‍ പെട്ട 12,000ത്തില്‍പ്പരം സിഗരറ്റുകളാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള വിവിധ പരിശോധനകളില്‍ പിടികൂടിയത്. മോസ്‌കോവില്‍ നിന്നും വന്ന ലിത്വാനിയക്കാരനില്‍ നിന്നാണ് കഴിഞ്ഞ തിങ്കളാഴ്ച്ച സിഗരറ്റ് കണ്ടെടുത്തത്. ഇയാളെ അറസ്റ്റുചെയ്ത് രണ്ടാഴ്ച്ചത്തെ ജയില്‍ ശിക്ഷയ്ക്കയച്ചിരിക്കുകയാണ്.

Scroll To Top