Monday October 22, 2018
Latest Updates

സിആര്‍ എഫ് അയര്‍ലണ്ട് കണ്‍വെന്‍ഷന് വന്‍ ജനപങ്കാളിത്വം,ഇന്ന് ഗോള്‍വേയില്‍,നാളെ കോര്‍ക്കില്‍ 

സിആര്‍ എഫ് അയര്‍ലണ്ട് കണ്‍വെന്‍ഷന് വന്‍ ജനപങ്കാളിത്വം,ഇന്ന് ഗോള്‍വേയില്‍,നാളെ കോര്‍ക്കില്‍ 

ഗോള്‍വേ :ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ അയര്‍ലണ്ടിലെ സുവിശേഷയോഗങ്ങള്‍ക്ക് ബെല്‍ഫാസ്റ്റില്‍ തുടക്കമായി. യൂറോപ്യന്‍ കണ്‍വെന്‍ഷന്റെ ഭാഗമായിസി ആര്‍ എഫിന്റെ മിഷനറിയായ എഫ്എ സി റ്റി അസിസ്റ്റന്റ് മാനേജര്‍ കെ വി തോമസാണ് ബെല്‍ഫാസ്റ്റിലെ കണ്‍വെന്‍ഷന് നേതൃത്വം നല്‍കിയത്.

കോലഞ്ചേരി കോളേജിലെ മുന്‍ പ്രന്‍സിപ്പാളായിരുന്ന പ്രൊഫ:എം വൈ യോഹന്നാന്‍ സാര്‍ വീഡിയോയിലൂടെ സുവിശേഷസന്ദേശം നല്‍കി.

എല്ലാ വിഭാഗം ആളുകള്‍ക്കും സ്വീകാര്യമായ ക്രിസ്തുവിന്റെ സുവിശേഷം കേള്‍ക്കുന്നതിനായി സഭാ വ്യത്യാസമില്ലാതെ നൂറുകണക്കിന് പേരാണ് ബെല്‍ഫാസ്റ്റില്‍ സുവിശേഷം കേള്‍ക്കാന്‍ എത്തിച്ചേര്‍ന്നത്.

ഗോള്‍വേയിലെ സുവിശേഷയോഗം ഇന്ന് (24 .05.2018) LAKAGH പാരിഷ് സെന്ററിലാണ് നടത്തപ്പെടുന്നത്. ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് ഗോള്‍വേ കണ്‍വെന്‍ഷന്‍.

നാളെ കോര്‍ക്കിലെ കണ്‍വെന്‍ഷന്‍ ബിഷപ്സ് ടൌണ്‍ ജിഎഎ ക്ലബ്ബില്‍ ഉച്ചകഴിഞ്ഞു 4 മണിയ്ക്ക് ആരംഭിക്കും

Scroll To Top