Monday July 16, 2018
Latest Updates

സാമ്പത്തിക എതിരാളികളുടെ തന്ത്രം അമേരിക്കയ്ക്ക് ‘പണി തന്നു’ :അയര്‍ലണ്ട് നേടിയ വ്യാപാര മേല്‍ക്കൈയില്‍  അസൂയ’ മറച്ചുവെയ്ക്കാതെ ട്രംപ്:

സാമ്പത്തിക എതിരാളികളുടെ തന്ത്രം അമേരിക്കയ്ക്ക് ‘പണി തന്നു’ :അയര്‍ലണ്ട് നേടിയ വ്യാപാര മേല്‍ക്കൈയില്‍  അസൂയ’ മറച്ചുവെയ്ക്കാതെ ട്രംപ്:

ഡബ്ലിന്‍ :കോര്‍പ്പറേറ്റ് നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്ന് അയര്‍ലണ്ടും മറ്റു വ്യാപാരപങ്കാളികളും നേടിയ വ്യാപാര മേല്‍ക്കൈയില്‍ ‘അസൂയ’ മറച്ചുവെയ്ക്കാതെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.അയര്‍ലണ്ടും മറ്റും അമേരിക്കന്‍ കമ്പനികളെ വലവീശിപ്പിടിക്കുന്നെന്ന വിമര്‍ശനവും ട്രംപ് ആവര്‍ത്തിച്ചു.നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മിസ്സോറി സ്പ്രിംഗ്ഫീല്‍ഡില്‍ നടത്തിയ പ്രഭാഷണത്തിലാണ് അയര്‍ലണ്ടിനെയും മറ്റു രാജ്യങ്ങളേയും പേരെടുത്തു പറഞ്ഞ് ‘കൊതിക്കെറുവ് ‘അവതരിപ്പിച്ചത്.

അമേരിക്കയുടെ സാമ്പത്തിക എതിരാളികളുടെ തന്ത്രം ‘പണി തന്നു’ എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.’അവര്‍ അവരുടെ നികുതി കുറച്ചു,നമ്മളേക്കാളും വളരെ താഴ്ന്ന നിലയില്‍. ജോലികള്‍ നമ്മെ വിട്ടുപോയി. വലിയ കോര്‍പ്പറേറ്റുകള്‍ അവരുടെ കയറ്റുമതി ഉള്‍പ്പടെയുള്ള കര്‍മ്മമണ്ഡലം ആ രാജ്യങ്ങളിലേക്ക് മാറ്റി.എന്നിട്ട് തിരികെ നമ്മുടെ രാജ്യത്തെത്തിച്ച് വില്‍പ്പന നടത്തി. അതിലൂടെ അവര്‍ കൊള്ളലാഭം നേടി.നമുക്ക് ഒരു നികുതിയുമില്ല ലാഭവുമില്ല .അയര്‍ലണ്ടിനും ഫ്രാന്‍സിനും കാനഡയ്ക്കും ജര്‍മ്മനിക്കും ജപ്പാനും മെക്സിക്കോയ്ക്കും സൗത്ത് കൊറിയയ്ക്കുമെല്ലാം പിന്നിലാണ് ഇന്ന് അമേരിക്ക.ഈ രാജ്യങ്ങള്‍ക്കെല്ലാം അമേരിക്കയുമായി വ്യാപാരക്കമ്മിയുമുണ്ട്. അത് ഫിക്സ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.’ ട്രംപ് വ്യക്തമാക്കി.

കോര്‍പ്പറേറ്റ് നികുതി 15% ആക്കി കുറക്കുമെന്നും ട്രംപ് വ്യക്തമാക്കി.അയര്‍ലണ്ട് അമേരിക്കയേക്കാള്‍ 36ബില്ല്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചമാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. ഇതില്‍ ഭൂരിപക്ഷവും ഫാര്‍സ്യൂട്ടിക്കല്‍,മെഡിക്കല്‍ ഉപകരണങ്ങള്‍എന്നിവയുടെ കയറ്റുമതി മുഖേനയാണ്.ഇവയെല്ലാംതന്നെ അയര്‍ലണ്ടിലെ അമേരിക്കന്‍-കമ്പനികള്‍ നിര്‍മ്മിച്ച് കപ്പലില്‍ അമേരിക്കയിലെത്തിച്ച് വില്‍ക്കുന്നവയാണ്.
ഇത് രണ്ടാം തവണയാണ് യുഎസ് കമ്പനികളെ വശീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ അയര്‍ലണ്ടിനെ കുറ്റപ്പെടുത്തുന്നത്.’അമേരിക്കയ്ക്ക് ദിനംപ്രതി കമ്പനികള്‍ നഷ്ടപ്പെടുകയാണ്. അയര്‍ലണ്ടും മറ്റും നികുതി കുറയ്ക്കുന്നതാണ് ഇതിന് കാരണം’ .ഇതായിരുന്നു നേരത്തേ ന്യൂയോര്‍ക്കില്‍ ട്രംപ് നടത്തിയ അയര്‍ലണ്ട് വിരുദ്ധ പരാമര്‍ശം.

Scroll To Top