Tuesday February 28, 2017
Latest Updates

സാന്‍ജോ മുളവരിയ്ക്കലിന്റെ പിതാവ് പെസഹാ ശുശ്രൂഷയ്ക്കിടയില്‍ നിര്യാതനായി

സാന്‍ജോ മുളവരിയ്ക്കലിന്റെ പിതാവ് പെസഹാ ശുശ്രൂഷയ്ക്കിടയില്‍ നിര്യാതനായി

sanjo fatherഡബ്ലിന്‍: ഓ ഐ സി സി ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കലിന്റെ പിതാവ് ബാബു മുളവരിയ്ക്കല്‍ ഇന്ന് രാവിലെ നിര്യാതനായി.

ഇന്ന് രാവിലെ കാലടി പള്ളിയില്‍ പെസഹാ ശുശ്രൂഷയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.കാലടി സെന്റ് ജോര്‍ജ് പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ വൈദികനൊപ്പം കൂടവേ മൂന്നാമത്തെയാള്‍ക്ക് കാല്‍ക്കഴുകാനായി വെള്ളം ഒഴിച്ച് കൊടുത്തു കൊണ്ടിരിക്കെ ബാബു കുഴഞ്ഞു വീഴുകയായിരുന്നു.

കാലടി പള്ളിയുടെ ട്രസ്റ്റി കൂടിയായ ബാബു നിരവധി തവണ അയര്‍ ലണ്ടില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു.സംസ്‌കാരം നാളെ പത്തിന് സെന്റ് ജോര്‍ജ് പള്ളിയില്‍

സാന്‍ജോയെ കൂടാതെ മറ്റു രണ്ടു മക്കള്‍ കൂടിയുണ്ട് ബാബുവിന് .സുജോയ്,സരിഗ .മരുമക്കള്‍ :ഡയാന (അയര്‍ലണ്ട് ),മോട്ടി ജോസഫ് (സെന്റ് ജോര്‍ജ് കോളജ് ,മണിമല )

തിരഞ്ഞെടുപ്പ് പ്രമാണിച്ച് സാന്‍ജോ മുളവരിയ്ക്കല്‍ ഇപ്പോള്‍ നാട്ടിലേയ്ക്ക് പോയിരിക്കുകയാണ്.ബാബു മുളവരിയ്ക്കലിന്റെ നിര്യാണത്തില്‍ ഓ ഐ സി സി അയര്‍ലണ്ട് അനുശോചനം രേഖപ്പെടുത്തി

Scroll To Top