Saturday October 20, 2018
Latest Updates

സാം മുഗേറേ കപ്പ് :ഡബ്ലിന്‍ വീണ്ടും വിജയപീഠത്തില്‍

സാം മുഗേറേ കപ്പ് :ഡബ്ലിന്‍ വീണ്ടും വിജയപീഠത്തില്‍

ഡബ്ലിന്‍:ഓള്‍ അയര്‍ലണ്ട് ഗേലിക് ഫുട്‌ബോളില്‍ ഡബ്ലിന് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കിരീടം. 

ഇന്ന് വൈകുന്നേരം ക്രോക്ക് പാര്‍ക്കില്‍ നടന്ന അത്യാവേശകരമായ മത്സരത്തില്‍ മേയോയെയാണ് ഡബ്ലിന്‍ പരാജയപ്പെടുത്തിയത്.ആയിരക്കണക്കിന് മേയോ ആരാധരുടെ ശുഭ പ്രതീക്ഷയെ ആസ്ഥാനത്താക്കി കൊണ്ട് ഒരൊറ്റ പോയിന്റിനാണ് ഡബ്ലിന്‍ വിജയം നേടിയത്.

സ്‌കോര്‍: ഡബ്ലിന്‍ 1-17 , മേയോ 1-16.

ആവേശകരമായ ഓള്‍ അയര്‍ലണ്ട് സാം മാഗ്വയര്‍ കപ്പ് മത്സരം വീക്ഷിക്കാനായി എണ്‍പത്തിനായിരത്തോളം പേരാണ് സ്റ്റേഡിയത്തില്‍ എത്തിയത്.

കളിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ ഒരു ഗോള്‍ പ്രഹരത്തിലൂടെ മുന്നിലെത്തിയ ഡബ്ലിന്‍ മേയോയെ പ്രതിരോധത്തിലെത്തിച്ചെങ്കിലും തന്ത്രപരമായി മുന്നേറിയ മേയോ ഡബ്ലിന്റെ മുന്നിലെത്തിയ കാഴ്ച ആവേശകരമായിരുന്നു.ഓരോ മിനുട്ടിലും ഉദ്വേഗജനകമായ മുന്നേറ്റങ്ങള്‍.ഒപ്പം ഒപ്പത്തിനൊപ്പമായിരുന്നു കളിനീക്കങ്ങള്‍.

സ്റ്റേഡിയത്തിലെ ജനങ്ങള്‍ അലറിവിളിച്ചു പിന്തുണച്ചത് മേയോയെ ആയിരുന്നു.ഡബ്ലിന്‍ ഒറ്റയ്ക്ക് ….അയര്‍ലണ്ടിലെ ബാക്കി 31 കൗണ്ടികളുടെയും പിന്തുണ മേയോയ്ക്ക്…

നിര്‍ദിഷ്ട സമയത്തിന് ശേഷമുള്ള ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടുകള്‍.ഇരു കൂട്ടരും വിട്ടു കൊടുക്കാതെ ഒപ്പത്തിനൊപ്പം തുല്യമായി മുന്നേറുന്നതിനിടെയാണ് അത് സംഭവിച്ചത്. ഗോള്‍ മുഖത്ത് നിന്നും 40 മീറ്റര്‍ അകലെ നിന്നും ഡബ്ലിന്റെ ഡീന്‍ റോക്കിന് ലഭിച്ച ഫ്രീ കിക്ക് പറന്നു വന്ന് പതിച്ചത് മേയോയുടെ ശാപമായാണ്.

അപ്രതീക്ഷതമായ ഒരു പോയിന്റ് ഡബ്ലിന്റെ ഭാഗ്യമായി.രണ്ട് മിനുട്ടുകള്‍ കൂടി ബാക്കി കളിയ്ക്കാന്‍ ലഭിച്ചങ്കിലും അത്ഭുതമൊന്നും അവിടെ സംഭവിച്ചില്ല.

തലകുനിച്ച മേയോ ആരാധകര്‍ കണ്ണീരൊഴുക്കി.ചങ്ക് തകര്‍ക്കുന്ന ദുഃഖമായി ഗ്രൗണ്ടില്‍ വീണ് കരയാനല്ലാതെ മറ്റെന്ത് ചെയ്യാനാവും അവര്‍ക്ക്?.

സൂചി കുത്താനിടമില്ലാത്ത വിധം നിറഞ്ഞ ക്രോക്ക് പാര്‍ക്കിന് പുറത്തും,നഗരവീഥികളിലും ജനങ്ങള്‍ കൂറ്റന്‍ സ്‌ക്രീന്‍ ഒരുക്കി കളി കാണുന്നുണ്ടായിരുന്നു.

മൃതസംസ്‌കാര യാത്രയില്‍ പങ്കെടുക്കുന്നത് പോലെയാണ് മേയോക്കാര്‍ ക്രോക്ക് പാര്‍ക്ക് വിട്ടിറങ്ങിയത്.

വൈകുന്നേരം പലരും സംസാരിച്ചത് ഫോക്‌സ്‌ഫോര്‍ഡിലെ വൈദീകന്റെ ശാപത്തെ കുറിച്ചയിരുന്നു.1951 ലെ ഓള്‍ അയര്‍ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച മേയോ ടീമിനെതിരെയാണ് ഒരു വൈദീകന്‍ ശാപവാക്കുകള്‍ പ്രവചിച്ചതത്രെ.ഒരു മൃത സംസ്‌കാര യാത്രയെ ആദരിക്കാതെ,വിജയയാത്ര കടന്നുപോയതാണ് വൈദികനെ ക്ഷുഭിതനാക്കിയത്.

ആ ടീമിലുള്ള എല്ലാവരും മരിക്കും കാലമത്രെയും കൗണ്ടി മേയോയ്ക്ക് ഇനി ആള്‍ അയര്‍ലണ്ട് വിജയം ലഭിക്കില്ലെന്നായിരുന്നു ആ ശാപം !
അന്നത്തെ ടീമിലുള്ള രണ്ടു പേര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

ജയിക്കാന്‍ എല്ലാ ചാന്‍സും ഉണ്ടായിട്ടും മേയോ ടീം ഒമ്പതാം തവണയും ഫൈനലില്‍ പുറത്താവുമ്പോള്‍ വൈദികന്റെ ശാപമോര്‍ത്ത് സമാധാനിക്കുകയാണ് മേയോയിലെ സമൂഹം.

RELATED NEWS

ഓള്‍ അയര്‍ലന്‍ഡ് ഫൈനല്‍ ഇന്ന് :കലാശപ്പോരാട്ടത്തിനൊരുങ്ങി മേയോ -ഡബ്ലിന്‍ ടീമുകള്‍ വൈദികന്റെ 66 വര്‍ഷത്തെ ശാപത്തെ അട്ടിമറിക്കാനൊരുങ്ങി മേയോ … ഗെയിലിക്ക് ഫുട്‌ബോളിലെ മലയാളി സാന്നിധ്യത്തെ പരിചയപ്പെടാം..

 

 

Scroll To Top