Monday June 25, 2018
Latest Updates

സാംസ്‌കാരിക വൈജാത്യം വിളിച്ചറിയിച്ച് ബെല്‍ഫാസ്റ്റ് മേളയ്ക്ക് സമാപനം

സാംസ്‌കാരിക വൈജാത്യം വിളിച്ചറിയിച്ച് ബെല്‍ഫാസ്റ്റ് മേളയ്ക്ക് സമാപനം

ബെല്‍ഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ ആഗോള സാംസ്‌കാരികോല്‍സവമായ 11ാം ബെല്‍ഫാസ്റ്റ് മേളയ്ക്ക് സമാപനമായി.ആയിരക്കണക്കിനാളുകളാണ് ബോട്ടാണിക് ഗാര്‍ഡനില്‍ നടന്ന മേള ആസ്വദിക്കാനെത്തിയത്.ആര്‍ടസ് ഏകതയായിരുന്നു മേളയുടെ സംഘാടകര്‍.ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളുടെ പങ്കാളിത്തം മേളയിലുണ്ടായി.സംഗീതവും നൃത്തവും ഭക്ഷ്യ മേളയും കലാരൂപങ്ങളുമെല്ലാം സാംസ്‌കാരികോല്‍സവത്തില്‍ ഭാഗഭാക്കായി.

ഇന്ത്യന്‍ കലാകാരന്മാരുടെ ഈടുറ്റ പ്രകടനങ്ങള്‍ മേളയുടെ മുഖ്യആകര്‍ഷണമായിരുന്നു.ഇന്ത്യന്‍ നര്‍ത്തകരും പ്രാദേശിക ധോല്‍ വാദകരും അവതരിപ്പിച്ച പരിപാടിയോടെയാണ് മേളയ്ക്ക് തുടക്കമായത്.ബോളിവുഡിനെ അടിസ്ഥാനമാക്കി അവതരിപ്പിച്ച കുട്ടികള്‍ക്കായുള്ള പരിപാടയിയും തുടര്‍ന്നുണ്ടായി.സൂഫി ഗായകന്‍ സലിം സാബ്രി,പ്രശസ്ത പഞ്ചാബി ധോല്‍ ഡ്രം വാദകന്‍ ജോണ്‍ കാല്‍സി തുടങ്ങിയവരുടെ പ്രകടനങ്ങളും മേളയുടെ സാംസാകരിക വൈജാത്യം വിളിച്ചറിയിക്കുന്നതായി.

വിവിധ രാജ്യങ്ങളുടെ കലാരൂപങ്ങളെയും സാംസ്‌കാരിക മുദ്രകളെയും ആദരിക്കുകയാണ് ബെല്‍ഫാസ്റ്റ് മേളയുടെ ലക്ഷ്യമെന്ന് ഏകതസിഇഒ നിഷ ടാണ്ടന്‍ പറഞ്ഞു.ബെല്‍ഫാസ്റ്റ് ലോര്‍ഡ് മേയര്‍ നുവാല മക് മക് അല്ലിസ്റ്ററും മേളയില്‍ സംബന്ധിച്ചു. 2007ലാണ് മേളയ്ക്ക് തുടക്കമിട്ടത്.ഇന്ന് ഈ മേഖലയിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടികളിലൊന്നായി മേളയ്ക്ക് മാറാന്‍ കഴിഞ്ഞു.30000ലേറെപ്പേര്‍ മേളയ്ക്കെത്തിയെന്നാണ് കണക്ക്.

Scroll To Top