Friday July 21, 2017
Latest Updates

സാംബാ താളമിട്ട് നൃത്തം ചവിട്ടി അയര്‍ലണ്ടിലെ ബ്രസീലുകാരും ലോകകപ്പ് ആവേശത്തില്‍…

സാംബാ താളമിട്ട് നൃത്തം ചവിട്ടി അയര്‍ലണ്ടിലെ ബ്രസീലുകാരും ലോകകപ്പ് ആവേശത്തില്‍…

ഡബ്ലിന്‍: അയര്‍ലണ്ടിലെ ബ്രസീലുകാരും ലോകകപ്പ് ആവേശത്തില്‍. മാതൃരാജ്യത്ത് നിന്ന് 5,000 മൈല്‍ അകലെയാണെങ്കിലും ഇന്നലെ നെയ്മറിന്റെ ഇരട്ട ഗോളില്‍ ബ്രസീല്‍ വിജയം നേടുന്നത് കാണാന്‍ അയര്‍ലണ്ടില്‍ പ്രവാസികളായ എല്ലാ ബ്രസീലുകാരും ഒത്തുകൂടി.സാംബ താളത്തിന്റെ അകമ്പടിയോടെ ഡബ്ലിനിലെ ബെറ്റെകൊ ബ്രസീല്‍ ബാറിലാണ് സ്വന്തം നാട്ടുകാരുടെ കളി കാണാന്‍ ബ്രസീലുകാര്‍ ഒത്തുകൂടിയത്. അയര്‍ലണ്ടില്‍ ബ്രസീല്‍ കമ്മ്യൂണിറ്റിയില്‍ 13,000 പേര്‍ ഉണ്ടെന്നാണ് കണക്ക്.

ഇവര്‍ എല്ലാവരും സ്വന്തം നാട്ടില്‍ ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നതിന്റെ ആവേശത്തിലാണ്. സാവോപോളോയില്‍ നിന്നും മാരക്കാനയില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറിയ ആയിരക്കണക്കിന് ബ്രസീലുകാര്‍ കാല്‍പ്പന്ത് കളിയുടെ ആവേശത്തിലാണ്. ഫുട്‌ബോള്‍ ബ്രസീലുകാരുടെ ജീവിതത്തിന്റെ ഭാഗമാണ് ബ്രസീലില്‍ ജനിക്കുന്ന ഓരോരുത്തരും കളി കണ്ടും കളിച്ചുമാണ് വളരുന്നതെന്ന് സാവോപോളോയില്‍ നിന്ന്
അയര്‍ലണ്ടില്‍ കുടിയേറിയ മൈക്കല്‍ മഷാദൊ പറഞ്ഞു.

മഷാദൊയെപ്പോലെ ഓരോ ബ്രസീലുകാരനും കാല്‍പ്പന്ത് കളി ജീവിതത്തിന്റെ ഭാഗമാണ്. ഇന്നലെ നടന്ന ഉത്ഘാടന മത്സരത്തില്‍ മാഴ്‌സേലോയിലൂടെ ബ്രസീല്‍ പോസ്റ്റില്‍ ഒരു സെല്‍ഫ് ഗോള്‍ വീണെങ്കില്‍ ടീം തിരിച്ചുവരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. തുടര്‍ന്ന് ഇരട്ട ഗോളിലൂടെ നെയ്മര്‍ ബ്രസീലുകാരുടെ വിശ്വാസം കാത്തു.ഇനി ബ്രസീലുകാരുടെ ദിവസങ്ങള്‍ കൂടിയാണ്.ലോകം ബ്രസീലുകാരെ ഉറ്റുനോക്കുന്ന ദിവസങ്ങള്‍.അയര്‍ലണ്ടിലെ ബ്രസീലുകാരും ഈ കാര്‍ണിവല്‍ ആഘോഷിക്കാന്‍ കാത്തിരിക്കുകയാണ്.മിക്കവാറും പേര്‍ ജോലിസമയം ക്രമീകരിച്ചു കഴിഞ്ഞു.അവധിയെടുക്കാതെ ഫുട്‌ബോള്‍ മാമാങ്കം കാണാനുള്ള തിരക്കിലാണ്.അയര്‍ലണ്ടിലെ ആകെ ജനസംഖ്യയുടെ 40 ശതമാനം പേരും ലൈവായി ലോകകപ്പ് കാണുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

Scroll To Top