Friday November 16, 2018
Latest Updates

സലാം ജലന്ധര്‍…! പീഡന തീയതികള്‍ തെറ്റെന്ന് പോലീസ് ! ബിഷപ്പിനെ പിടിയ്ക്കാന്‍ പോയ പോലീസ് ഫോണ്‍ പിടിച്ചെടുത്ത് മടങ്ങുന്നു,അറസ്റ്റ് വൈകും 

സലാം ജലന്ധര്‍…! പീഡന തീയതികള്‍ തെറ്റെന്ന് പോലീസ് ! ബിഷപ്പിനെ പിടിയ്ക്കാന്‍ പോയ പോലീസ് ഫോണ്‍ പിടിച്ചെടുത്ത് മടങ്ങുന്നു,അറസ്റ്റ് വൈകും 

ജലന്ധര്‍:ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ പോയ കേരളാ പോലീസ് വെറും കൈയ്യോടെ മടങ്ങുന്നു.

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുകയാണെന്ന് കേരളാപോലീസിനു വേണ്ടി കേരളാ ഹൈക്കോടതിയെ അറിയിച്ച സര്‍ക്കാര്‍ പ്രോസിക്യൂട്ടറിന്റെ വാഗ്ദാനം തല്ക്കാലം നടപ്പാവിലെന്ന് ഉറപ്പായതോടെയാണ് പോലീസിന്റെ മടക്കം.

ഇന്നലെ രാത്രി എട്ടുമണിക്കുശേഷം ഒമ്പതു മണിക്കൂര്‍ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്തു എന്ന് പറയുന്ന പോലീസിന്റെ വാക്കുകളെ വിശ്വസിക്കുക എന്ന ഗതികേടിലാണ് മലയാളികള്‍.കാരണം പോലീസ് അവകാശപ്പെടുന്നത് തെളിവായി ബിഷപ്പിന്റെ ഫോണ്‍ പിടിച്ചെടുത്തു എന്നത് മാത്രമാണ്.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മന്‍ജിത് സിങ് സച്ദേവിന്റെ ജൂനിയര്‍ അഭിഭാഷകന്‍ ബിഷപ്പിന് വേണ്ടി ജലന്ധര്‍ ബിഷപ്പിന്റെ നിയമപരമായ പരിരക്ഷക്ക് ഉണ്ടായിരുന്നു. പഞ്ചാബ് പോലീസും,സര്‍ക്കാരും ബിഷപ്പിന്റെ പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് കണ്ടത്.റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റിന്റേയും,മാതൃഭൂമിയുടെയും,മനോരമയുടെയും, മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവരില്‍ അരമനയുടെ സെക്യൂരറ്റിക്കാര്‍ മാത്രമല്ല,യൂണിഫോമില്‍ അല്ലാത്ത പഞ്ചാബ് പോലീസുകാരും ഉണ്ടായിരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഏതായാലും ബിഷപ്പിനെ പിന്നീടും ചോദ്യം ചെയ്യുമെന്ന ആശ്വാസവാക്കുമായാണ് പോലീസ് ടീം മടങ്ങുന്നത്.ബിഷപ്പിന്റെ ഒരു ഫോണ്‍ പിടിച്ചെടുത്തവെന്ന ആശ്വാസത്തിലാണ് പോലീസ് സംഘം മടങ്ങുന്നത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധറില്‍ ചോദ്യം ചെയ്യുകയാണെന്ന കേരള പൊലീസിന്റെ വാദം ഇന്നലെ വൈകിട്ടോടെ തന്നെ പൊളിഞ്ഞിരുന്നു.. ബിഷപ്പ് ഹൗസിലെത്തിയ പൊലീസ് സംഘം നാലു മണിക്കൂറോളം ബിഷപ്പിനെ കാത്തിരിക്കുകയായിരുന്നു. വൈകിട്ട് ഏഴേമുക്കാലോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇവിടേക്കെത്തിയത്. ഇതിനിടെ ബിഷപ്പ് വരുന്നതിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേ ബിഷപ്പ് ഹൗസിനു മുന്നില്‍ ആക്രമണമുണ്ടായി. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരാണ് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്.

മലയാളമനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്,മുതലായ ചാനലുകളുടെ ക്യാമെറാമെന്‍മാരെ മര്‍ദിക്കുകയും ക്യാമറയ്ക്കു കേടു വരുത്തുകയും ചെയ്തു.ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് ‘ലൈവടിക്കാന്‍’എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ബിഷപ്പ് ഹൗസിനു മുന്നില്‍ ‘ബന്ധി’കളായി ബിഷപ്പിന്റെ സഹായികളായ രണ്ടു വൈദികരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വൈദികരായ ആന്റണി മാടശേരി, പീറ്റര്‍ കാവുംപുറം എന്നിവരുടെ മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയത്. ബിഷപ്പ് ഹൗസിനു ചുറ്റും പഞ്ചാബ് പൊലീസ് സായുധസേനയെ വിന്യസിച്ചിട്ടുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കില്ലെന്ന് അഭിഭാഷകന്‍ മന്‍ജിത് സിങ് സച്ച്‌ദേവ വ്യക്തമാക്കിയിരുന്നു. കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കേരള കാത്തലിക് റിഫോംസ് മൂവ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. അന്വേഷണം ശരിയായ ദിശയിലാണെന്ന പൊലീസ് വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം കേസിലെ 90% തെളിവെടുപ്പും പൂര്‍ത്തിയായതായാണു വിവരം. ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ചോദ്യം ചെയ്ത ശേഷമേ അറസ്റ്റില്‍ തീരുമാനമെടുക്കൂ. 2014 ലെ കേസായതിനാലാണ് അന്വേഷണം വൈകുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസിലെ മൊഴിയെടുപ്പും തെളിവെടുപ്പും അവസാന ഘട്ടത്തിലാണ്. ബിഷപ്പിനെ ചോദ്യം ചെയ്യുന്ന സാഹചര്യം നിലനില്‍ക്കെ കഴിഞ്ഞദിവസം വിശ്വാസികള്‍ ബിഷപ്പ് ഹൗസിലേക്കു കൂട്ടത്തോടെ എത്തിയിരുന്നു.

പാസ്റ്ററല്‍ സെന്ററില്‍നിന്നു മൊഴിയുംതെളിവും ശേഖരിച്ച അന്വേഷണ സംഘം കന്യാസ്ത്രീയുടെ ബന്ധുവായ വൈദികനില്‍നിന്നു മൊഴിയെടുത്തു. വൈദികനും നിലവിലെ മദര്‍ ജനറല്‍ അടക്കമുള്ള കന്യാസ്ത്രീകളും വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നോ എന്നതില്‍ വ്യക്തത തേടിയാണു പൊലീസ് അമൃത്‌സറില്‍ എത്തിയതെന്നാണു സൂചന. കന്യാസ്ത്രീകളുമായി ഈ പരാതിയിന്‍മേല്‍ കൂടിക്കാഴ്ച നടത്തിയതായി വൈദികന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം മദര്‍ ജനറല്‍ അടക്കമുള്ള കന്യാസ്ത്രീകള്‍ നിഷേധിച്ചിരുന്നു.

ബിഷപ്പ് ഫ്രാന്‍കോ അറസ്റ്റില്‍ നിന്നും താത്കാലികമായി രക്ഷപ്പെടുമെന്ന സൂചനകളാണ് ഇപ്പോഴുള്ളത്.പൂര്‍ണ്ണമായ തെളിവുകള്‍ ഇല്ലാതെ ബിഷപ്പിനെ തൊടാനാവില്ലെന്ന പഞ്ചാബ് പോലീസിന്റെയും,ചില രാഷ്ട്രീയ നേതാക്കളുടെയും നിലപാടാണ് കേരളാ പോലീസിനെ കുടുക്കിലാക്കായത്.

പോലീസ് ഭാഷ്യം ചുവടെ:കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു. ബിഷപ്പിന്റെ അറസ്റ്റ് ഉടനില്ല. കുറവിലങ്ങാട്ടെ മഠത്തില്‍ പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന തീയതികളില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കണമെന്നറിയിച്ച അന്വേഷണ സംഘം ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.

ബിഷപ്പിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും കൂടുതല്‍ ചോദ്യചെയ്യലിനായി ആവശ്യമെങ്കില്‍ വീണ്ടും ബിഷപ്പ് ഹൗസിലെത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കെ സുഭാഷ് പറഞ്ഞു

Scroll To Top