Sunday August 20, 2017
Latest Updates

സലാം ആസ്‌ട്രേലിയ ! ഞങ്ങള്‍ വരുന്നില്ല….! ഐറിഷ് സമ്പദ്ഘടന വീണ്ടും വളര്‍ച്ചയുടെ പാതയില്‍

സലാം ആസ്‌ട്രേലിയ ! ഞങ്ങള്‍ വരുന്നില്ല….! ഐറിഷ് സമ്പദ്ഘടന വീണ്ടും വളര്‍ച്ചയുടെ പാതയില്‍

ഡബ്ലിന്‍: അയര്‍ലണ്ട് വീണ്ടും വികസനക്കുതിപ്പിലെന്ന് കണക്കുകള്‍.വാടക കുതിച്ചുയരുകയും അവശ്യവസ്തുക്കള്‍ക്ക് വില കയറുകയും ചെയ്തിട്ടും അയര്‍ലണ്ട് പുരോഗതിയിലേയ്ക്ക് നടന്നടുക്കുകയാണെന്ന് സര്‍ക്കാര്‍ രേഖകള്‍.

ഒരു ദശകം മുന്‍പ് ബാങ്കുകള്‍ നിര്‍മ്മാണ മേഖലയിലും മറ്റും വാരിക്കോരി നല്കിയ വായ്പ്പപണം സൃഷ്ടിച്ച അസ്ഥിരതയെ നേരിടാന്‍ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ,വിദേശ കടം അടച്ചു തീര്‍ക്കാന്‍ വരുമാനത്തിന്റെ വലിയൊരു പങ്കു മാറ്റി വെക്കുകയും ചെയ്തിട്ടും അവയെയെല്ലാം ഐറിഷ് സര്‍ക്കാരും ജനങ്ങളും ഒരുമിച്ചു നേരിടുന്നതില്‍ വിജയിക്കുന്നു എന്നാണ് സര്‍ക്കാര്‍ വാദം.കൂടുതല്‍ വീടുകള്‍ അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിക്കപ്പെടുകയും,ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതോടെ മറ്റു മേഖലകളിലെ അസ്ഥിരതയും നീങ്ങുമെന്നാണ് ഉപ പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ ബര്‍ട്ടന്‍ സൂചിപ്പിക്കുന്നത്. 

ശമ്പളം വെട്ടിച്ചുരുക്കിയും,ജോലി സമയം വര്‍ദ്ധിപ്പിച്ചും ഐറിഷ് ജനത നേടിയ മുന്നേറ്റം ഇനിയുള്ള പുരോഗതിയ്ക്ക് കാരണമാവുമെന്ന് ധന മന്ത്രി മൈക്കില്‍ നൂനന്‍ അഭിപ്രായപ്പെട്ടു.

irisheconomy-shutterstockജോലി തേടി ആസ്‌ട്രേലിയയിലേയ്ക്കും മറ്റും കുടിയേറാനുള്ള പ്രവണതയ്ക്ക് കുറവ് വന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഹരിത മേഖലയില്‍ മാത്രം 90,000 ജോലി സൃഷ്ട്ടിക്കപ്പെടുമെന്നാണ് കാലാവസ്ഥ വ്യതിയാന മേഖലയിലെ കോര്‍പറേറ്റ് മാനേജര്‍മാരുടെ സമിതി കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.കണ്‍സ്ട്രക്ഷന്‍ ,ഗ്രീന്‍ അഗ്രികള്‍ച്ചര്‍,വിന്‍ഡ് എനര്‍ജി,സ്മാര്‍ട്ട് ഗ്രിഡ്,എന്നിവയടക്കമുള്ള മേഖലകളിലാണ് ഇത്.സര്‍ക്കാരും വിവിധ മേഖലകളില്‍ തൊഴിലവസരങ്ങല്‍ വര്ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 


സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ഐറിഷ് സമ്പദ്ഘടന വീണ്ടും വളര്‍ച്ചയുടെ പാതയില്‍ എത്തി. നാലാം പാദത്തില്‍ ഐറിഷ് സമ്പദ്ഘടന 1.5 ശതമാനം വര്‍ദ്ധിച്ചു. ഇത് ഒരു വര്‍ഷം മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്താല്‍ ജിഡിപി 7.7 ശതമാനത്തിലേക്ക് എത്താന്‍ സഹായകമായി. ഈ കണക്കുകള്‍ ഐറിഷ് സമ്പദ്ഘടനയ്ക്ക് ശുഭകരമായ വാര്‍ത്തയാണെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു. സമ്പദ്ഘടന മെച്ചപ്പെട്ടതോടെ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കുകയും കയറ്റുമതി പഴയ നിരക്കിലേക്ക് തിരികെ വരികയും ഉപഭോക്താക്കള്‍ വിപണിയില്‍ കൂടുതല്‍ പണം ചെലവഴിച്ച് തുടങ്ങുകയും ചെയ്തു. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും ജിഡിപി നിരക്ക് 2.8 ശതമാനം വീതം വര്‍ദ്ധിച്ചു. ജിഡിപിയുടെ അതിവേഗ വളര്‍ച്ചാ നിരക്ക് ഐറിഷ് സമ്പദ്ഘടനയുടെ അതിവേഗ വളര്‍ച്ചയുടെ സൂചനയാണെന്ന് പ്രമുഖ സാമ്പത്തിക വിടഗ്ദാന്‍ കൊനൊല്‍ മക് കോളി പറഞ്ഞു. സമ്പദ്ഘടനയുടെ എല്ലാ വശങ്ങളും ഒരുപോലെ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ് കയറ്റുമതി മേഖല, നിര്‍മ്മാണ മേഖല, ഉപഭോക്താക്കളുടെ പണം ചെലവഴിക്കാനുള്ള ശേഷി തുടങ്ങി എല്ലാ ഘടകങ്ങളും വളര്‍ച്ചയുടെ പാതയിലാണ്. ഈ വര്‍ഷം ജിഡിപി നാല് ശതമാനം വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നതായി കെബിസി ബാങ്ക് ചീഫ് എക്കണോമിസ്റ്റ് ഓസ്റ്റിന്‍ ഹഗെസ്റ്റ് പ്രവചിച്ചു. 

രണ്ടാം പാദത്തില്‍ കയറ്റുമതി രംഗത്ത് 13 ശതമാനം വളര്‍ച്ചയും വ്യക്തിഗത പണം ചെലവഴിക്കല്‍ 1.8 ശതമാനവും വര്‍ദ്ധിച്ചു. ഇതാണ് സമ്പദ്ഘടനയുടെ കുതിപ്പിന് കാരണം. അയര്‍ലണ്ടിന്റെ ധനക്കമ്മി ജിഡിപിയുടെ നാല് ശതമാനമായി കുറയുമെന്നും സാമ്പത്തിക വിദഗ്ദര്‍ പ്രവചിക്കുന്നു. സമ്പദ്ഘടന മെച്ചപ്പെടുകയും ധനക്കമ്മി കുറയുകയും ചെയ്ത സാഹചര്യത്തില്‍ ഒക്ടോബര്‍ ഒക്ടോബര്‍ ബജറ്റില്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Scroll To Top