Monday July 16, 2018
Latest Updates

സര്‍ക്കാരായാല്‍ ഇങ്ങനെ വേണം!….മദ്യപിച്ചവര്‍ക്കു വീട്ടിലെത്താന്‍ അയര്‍ലണ്ടില്‍ ഇനി സര്‍ക്കാര്‍ വക ബസ്സുകള്‍ 

സര്‍ക്കാരായാല്‍ ഇങ്ങനെ വേണം!….മദ്യപിച്ചവര്‍ക്കു വീട്ടിലെത്താന്‍ അയര്‍ലണ്ടില്‍ ഇനി സര്‍ക്കാര്‍ വക ബസ്സുകള്‍ 

ഡബ്ലിന്‍:മദ്യപിക്കുന്നവര്‍ക്കായി യാത്രാ സൗകര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ വക ബസ്സുകള്‍ വരുന്നു. സര്‍ക്കാര്‍ സബ്‌സിഡിയോട് കൂടി നടപ്പിലാക്കുന്ന ഡ്രിംഗ് ലിങ്ക് ബസ്സുകള്‍ ഈ വേനല്‍ക്കാലത്ത് നിരത്തിലിറങ്ങും. ഗ്രാമീണര്‍ക്ക് അവരുടെ സമീപങ്ങളിലെ പ്രാദേശിക പബ്ബുകളിലേക്കും തിരിച്ചും എത്തിക്കുക എന്നതാണ് സര്‍വ്വീസ് ലക്ഷ്യം വെക്കുന്നത്.

കര്‍ക്കശമായ പുതിയ ഡ്രിങ്ക് ഡ്രൈവ് നിയമം നിലവില്‍ വന്ന സാഹചര്യത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതു കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. മദ്യപിച്ചു വാഹനമോടിയ്ക്കുന്നതിനെതിരെ ലിയോ വരദ്കര്‍ സര്‍ക്കാര്‍ പാസാക്കിയ നിയമനുസരിച്ച് രക്തത്തില്‍ 50-80 മില്ലിഗ്രാമില്‍ അധികം ആല്‍ക്കഹോള്‍ അംശം കണ്ടെത്തിയാല്‍ അവരെ ഡ്രൈവിങ്ങില്‍നിന്നു മൂന്നുമാസത്തേക്കു വിലക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട് .

ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ 4.5 ലക്ഷം യൂറോ ചിലവില്‍ 188 റൂട്ടുകളിലായാണ് ‘മദ്യപന്മാര്‍ക്കായി’ സര്‍വ്വീസുകള്‍ പരീക്ഷണ ഓട്ടം നടത്തുക.

കെറി,കോര്‍ക്ക്,ഡൊണെഗേല്‍,കില്‍ഡയര്‍,വാട്ടര്‍ഫോര്‍ഡ്,കാവന്‍,മോനാഗന്‍, ഓഫാലി,പോര്‍ട്ട് ലീഷ് എന്നീ കൗണ്ടികളിലെ ഗ്രാമീണര്‍ക്ക് ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ അവരുടേതായ ഡ്രിങ്ക് ലിങ്ക് ബസ്സ് റൂട്ടുകള്‍ ഉണ്ടാക്കും. ഈ റൂട്ടുകള്‍ മറ്റു ഗ്രാമീണ പാതകളുമായി ബന്ധിപ്പിക്കും.

ഈ ആഴ്ച ഗതാഗത മന്ത്രി ഷെയിന്‍ റോസ് രാജ്യവ്യാപകമായി 50 ഡ്രിങ്ക് ലിങ്ക് ബസ്സ് റൂട്ടുകള്‍ പ്രഖ്യാപിക്കും.വാരാന്ത്യത്തില്‍ വൈകുന്നേരം 6 മണി മുതല്‍ രാത്രി 11 മണിവരെയായിരിക്കും മിക്കപ്പോഴും സര്‍വ്വീസുകള്‍ പ്രവര്‍ത്തിക്കുക.

ഈ പദ്ധതിയിലൂടെ ഗ്രാമീണര്‍ക്ക് വാരാന്ത്യത്തില്‍ വൈകുന്നേരം പബ്ബുകളില്‍ ചെല്ലുന്നതിനും,മദ്യപാനത്തിന്റെ പരിധി വിട്ടാലും പേടി കൂടാതെ തിരിച്ചെത്താനും സഹായകമാകും.

മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെ കുറിച്ചുള്ള ജനങ്ങളുടെ ആകുലതകള്‍ ഡ്രിങ്ക് ലിങ്ക് ബസ്സുകള്‍ വരുന്നതോടെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കാറുകള്‍ ഉപയോഗിക്കാതെ അയര്‍ലണ്ടിന്റെ ഗ്രാമീണ മേഖലകളില്‍ താമസിക്കുന്നവര്‍ക്കു പബ്ബില്‍ എത്തുന്നതിനു സൗകര്യമൊരുക്കുന്ന പദ്ധതി കൂടുതല്‍ റൂട്ടുകളിലേയ്ക്ക് വ്യാപിപ്പിക്കാനുള്ള നിര്‍ദേശം നല്‍കാന്‍ മന്ത്രി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top