Monday May 22, 2017
Latest Updates

സരിത എസ് നായരുടെ കാര്‍ തകര്‍ത്തു

സരിത എസ് നായരുടെ കാര്‍ തകര്‍ത്തു

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ കാര്‍ തകര്‍ത്തു. ഇന്നലെ രാത്രി 9.30 ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ കോതാട് പാലത്തിനടുത്തുവച്ചാണ് സംഭവം. ടാറ്റ സുമോ കാറില്‍ എത്തിയ അജ്ഞാത സംഘം സരിതയുടെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സരിത ഇരുന്ന വശത്തെ ഡോര്‍ തുറക്കാന്‍ ശ്രമിച്ച അക്രമി സംഘം കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്തു.

സരിതയുടെ അഭിഭാഷകാന്‍ ഫെനി ബാലകൃഷ്ണന്റെ െ്രെഡവറാണ് കാര്‍ ഓടിച്ചിരുന്നത്. ഫെനിയുടെ ക്ലാര്‍ക്കും കാറിനുള്ളില്‍ ഉണ്ടായിരുന്നു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമി സംഘം കാറില്‍ കയറി രക്ഷപെട്ടു. ഡെപ്യൂട്ടി കമ്മിഷണര്‍ നിശാന്തിനി, ആലുവ ഡിവൈ.എസ്.പി. സനല്‍കുമാര്‍, പറവൂര്‍ സി.ഐ. വിജയന്‍ എന്നിവര്‍ ഉടന്‍ സംഭവ സ്ഥലത്തെത്തി.

സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തു. അക്രമിസംഘത്തെ കണ്ടാല്‍ തിരിച്ചറിയില്ലെന്ന് സരിത പൊലീസിന് മൊഴി നല്‍കി. ഇത് രണ്ടാം തവണയാണ് സരിതയുടെ കാര്‍ ആക്രമിക്കപ്പെടുന്നത്.

Scroll To Top