Thursday November 23, 2017
Latest Updates

സരിത അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നല്കാത്തത് എ ഗ്രൂപ്പ് ഇടപെടല്‍ മൂലമെന്ന് റിപ്പോര്‍ട്ട്

സരിത അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നല്കാത്തത് എ ഗ്രൂപ്പ് ഇടപെടല്‍ മൂലമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ മൊഴി നല്കാത്തത് ഉന്നത രാഷ്ട്രീയ ഇടപെടല്‍ മൂലമെന്ന് റിപ്പോര്‍ട്ട്. നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെ ഭരണകക്ഷിയിലെ പ്രമുഖനായ എംഎല്‍എയ്ക്ക് എതിരെ സരിതയുടെ മൊഴി പുറത്ത് വരുന്നത് ഭരണകക്ഷിയെ പ്രതിസന്ധിയിലാക്കും.

അബ്ദുള്ളക്കുട്ടിക്കെതിരെ സരിത മൊഴി നല്‍കിയാല്‍ അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യേണ്ടി വരും ഇത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കും. ഏഴു തവണ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം ലഭിച്ചെങ്കിലും സരിത ഏഴു തവണയും മൊഴി നല്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. മൊഴി നല്‍കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിന് പുറത്തുള്ള ആശുപത്രിയില്‍ സരിതയെ പ്രവേശിപ്പിച്ചതിന് പിന്നിലും യുഡിഎഫ് ഉന്നതന്‍മാരുടെ ഇടപെടലുണ്ടെന്നാണ് തിരുവനന്തപുരത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 10 നാണ് സരിത അബ്ദുള്ളക്കുട്ടിക്കെതിരെ ബലാല്‍സംഘ പരാതി നല്കിയത്. എന്നാല്‍ ഇന്ന് വരെയും ഇത് സംബന്ധിച്ച് കോടതിയില്‍ മൊഴി നല്കാന്‍ സരിത തയ്യാറായില്ല. അബ്ദുള്ളക്കുട്ടിക്കെതിരെ സരിതയുടെ മൊഴി പുറത്ത് വരികയും അബ്ദുള്ളക്കുട്ടി രാജി വയ്ക്കുകയും ചെയ്താല്‍ പകരം സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കാന്‍ നീക്കം നടത്തുന്നുണ്ട്. ഇക്കാര്യം മുന്‍ കൂട്ടിക്കണ്ട് എ ഗ്രൂപ്പ് തന്നെയാണ് സരിതയെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നതെന്നാണ് സൂചന.

Scroll To Top