Tuesday January 24, 2017
Latest Updates

സയന്‍സ് ഫിക്ഷന്‍ കാറുമായി ‘ഓഡി’

സയന്‍സ് ഫിക്ഷന്‍ കാറുമായി ‘ഓഡി’

വാഹന വിപണിയിലെ സൂപ്പര്‍ ബ്രാന്‍ഡ് ‘ഓഡി’ വാഹനപ്രേമികളുടെ മനം കവര്‍ന്ന കിടിലന്‍ കാറുകളാണ് വിപണിയില്‍ ഇറക്കിയിരുന്നത്. ദാ ഇപ്പൊ സിനിമയിലുംഅഭിനയിച്ചു തുടങ്ങിയിരിക്കുന്നു.

എന്‌ടെഴ്‌സ് ഗെയിം എന്ന സിനിമയ്ക്ക് വേണ്ടിയാണു ഓഡി പുതിയ സയന്‍സ്ഫിക്ഷന്‍ ടെക്‌നിക്കുമായി പുറത്തിറങ്ങാന്‍ പോകുന്നത്. ‘ഫ്‌ലീറ്റ് ഷട്ടില്‍ക്വട്രോ’ എന്ന പേരിലാണ് സയന്‍സ് ഫിക്ഷന്‍ കാര്‍ അറിയപ്പെടുക .പേരില്‍തന്നെ വ്യത്യസ്തത ഏറെയുണ്ട്.

ലോകത്തില്‍ ഒരിക്കലും സംഭവിക്കാത്ത സയന്‍സ് കഥയുടെ ഊടും പാവും തോട്ടറിഞ്ഞാണ് ഓഡിയുടെ പുതിയ സയന്‍സ് ഫിക്ഷന്‍ രൂപകല്പന ചെയ്തിരിക്കുന്നത്. മുകളിലേക്ക് തുറക്കുന്ന സ്ലീക് വാതിലുകളാണിതിന്റെ പ്രധാന ആകര്‍ഷണം.

എന്‌ടെഴ്‌സ് ഗെയിം സിനിമയുടെ സംവിധായകനായ കാനായ ഗാവിന്‍ വുഡിന്റെ നേതൃത്വത്തിലാണ് പുതിയ കാര്‍ ഡിസൈന്‍ ചെയ്യുന്നത്. ഓഡിയുടെ എല്ലാ ആഡംബരവും നിറഞ്ഞതാണ് പുതിയ ‘ഫ്‌ലീറ്റ് ഷട്ടില്‍ ക്വട്രോയും’ എന്നതില്‍ ഒരു സംശയവുമില്ല.

നവംബര്‍ ഒന്നിന് യു എസ്സില്‍ പ്രദര്‍ശനത്തിനെത്തുന്ന എന്‍ടെഴ്‌സ് ഗെയിമിനായി സിനിമ പ്രേമികളും ഇതിലെ ഓഡിയുടെ മിന്നുന്ന പ്രകടനത്തിനായി വാഹന പ്രേമികളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Scroll To Top