Sunday February 26, 2017
Latest Updates

‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’

‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’

അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം. ക്രിസ്മസ് കാലത്ത് ഒരു പ്രാര്‍ത്ഥന പോലെ നമ്മുടെ മനസ്സുകളിലേക്കു കടന്നു വരുന്ന വാചകമാണിത്.

ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്കു നല്ല മനസ്സുണ്ടെണ്ടങ്കില്‍ മാത്രമേ സമാധാനമുള്ളൂ എന്ന സൂചന. ഹൃദയ ശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തു കൊണ്ടെന്നാല്‍ അവര്‍ ദൈവത്തെ കാണും എന്ന ബൈബിള്‍ വാക്യം ഇതോടൊപ്പം ചേര്‍ത്തു വായിക്കാം. അധര്‍മ്മവും അനീതിയും അഴിമതിയും അനാചാരവും അസാന്മാര്‍ഗികതയും പ്രതിഷ്ഠ പോലെ ഉള്ളില്‍ സൂക്ഷിക്കുകയും ഈശ്വര കടാക്ഷത്തിനായി കമിഴ്ന്നു വീഴുകയും ചെയ്താല്‍ ഫലമുണ്ടണ്ടാകില്ല എന്നും ഇതു സൂചിപ്പിക്കുന്നു.
ഒരു കഥ ഓര്‍മ വരികയാണ്.
സര്‍വ്വ ചരാചരങ്ങളുടെയും സൃഷ്ടാവായ ബ്രഹ്മാവിനു മുമ്പില്‍ കുറേ ദേവന്മാര്‍ പരാതിയുമായി വന്നു.rajan1
‘ഗുരോ ഞങ്ങള്‍ കാടായ കാടൊക്കെ തിരഞ്ഞു. സമുദ്രങ്ങളായ സമുദ്രങ്ങളൊക്കെ തിരഞ്ഞു. പര്‍വ്വതങ്ങളായ പര്‍വ്വതങ്ങളൊക്കെ തിരഞ്ഞു. അവിടെയൊന്നും സമാധാനം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. എന്താണിനി പോംവഴി?’

തന്റെ ഇടത്തെ നെഞ്ചില്‍ കൈവെച്ച് കൊണ്ട് ബ്രഹ്മാവ് പറഞ്ഞു:

‘മണ്ടശ്ശിരോമണികളെ, നിങ്ങളുടെ നെഞ്ചിന്റെ ഇടതു ഭാഗത്ത് ഹൃദയം എന്നൊരു സാധനമുണ്ടണ്ട്. ആ ഹൃദയത്തില്‍ പരിശുദ്ധി ഉണ്ടെങ്കില്‍ മാത്രമേ നിങ്ങളുടെ പ്രവൃത്തികള്‍ നന്നാവൂ. പ്രവൃത്തികള്‍ നന്നായാല്‍ സമാധാനം താനേ വന്നുചേരും.’ ദേവന്മാര്‍ക്ക് അന്യമായ ഒരു പാഠം ബ്രഹ്മാവ് ചൊല്ലിക്കൊടുത്തു.
നാം എത്ര കാലം ജീവിക്കുന്നു എന്നതിലല്ല, എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം. ചരിത്ര പുരുഷന്മാരൊക്കെ ഓര്‍മിക്കപ്പെടുന്നത് സ്വജീവിതം മറ്റുള്ളവരുടെ ജീവിതത്തില്‍, സമൂഹത്തില്‍ ഏതൊക്കെ തരത്തിലുള്ള ചലനങ്ങള്‍ സൃഷ്ടിച്ചു എന്നു പരിശോധിക്കുമ്പോഴാണ്. മറ്റുള്ളവരുടെ നോവറിയാനും വിശമമറിയാനും കണ്ണീരിന്റെ ഉപ്പു നുണയാനും നമുക്കു കഴിയണം. സ്വന്തം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സമൂഹത്തിനാകമാനവും മനസ്സിന്റെ ചെറു കോണിലെങ്കിലും സൂക്ഷിച്ചു വെക്കാനാവുന്ന തരത്തില്‍ ഒന്നും ചെയ്യാനാകാതെ തൊണ്ണൂറു വയസ്സു വരെ ഈ ഭൂമിയില്‍ ജീവിച്ചു കടന്നു പോയിട്ട് ആര്‍ക്കാണു പ്രയോജനം?
ചങ്ങനാശ്ശേരിയില്‍ ക്ലിന്റ് എന്നൊരു കുട്ടി ജീവിച്ചിരുന്നു. മുപ്പത് വര്‍ഷം മുമ്പ് ലുക്കേമിയ ബാധിച്ച് മരണത്തിനു കീഴടങ്ങുമ്പോള്‍ ക്ലിന്റിനു അഞ്ച് വയസ്സേ പ്രായമായിരുന്നുള്ളൂ. പക്ഷേ ഈ അഞ്ചു വയസ്സിനിടയില്‍ പ്രകൃതിരമണീയവും ജീവിത സ്പര്‍ശിയുമായ ഇരു പതിനായിരത്തോളം ചിത്രങ്ങള്‍ കാന്‍വാസില്‍ കോറിയിട്ട് ക്ലിന്റ് കടന്നു പോയപ്പോള്‍ ഒരു ദേശത്തെ ജനമനസ്സുകളിലൊക്കെ ഈ കുരുന്ന് കുടിയേറുകയായിരുന്നു.rajan miks

കോട്ടയത്തെ ബാങ്ക് ജീവനക്കാരുടെ കലാ സാംസ്‌കാരിക സംഘടനയായ ബീക്കണ്‍ അക്കാലത്ത് ക്ലിന്റിന്റെ ഒരാഴ്ച നീണ്ടണ്ട ചിത്രപ്രദര്‍ശനം മാമ്മന്‍ മാപ്പിള ഹാളില്‍ നടത്തിയപ്പോള്‍ അഭൂതപൂര്‍വമായ തിരക്കായിരുന്നു. തൊണ്ണൂറു വയസ്സിനേക്കാള്‍ എത്രയോ ഭേദമാണ് ഈ അഞ്ചു വയസ്സുവരെയുള്ള ജീവിതം. ഒരു പറവക്കു പോലും തന്നെ കൊണ്ട് ഉപകാരം ലഭിക്കുന്നില്ലെങ്കില്‍ നീളുന്ന ആയുസ്സില്‍ എന്തിരിക്കുന്നു.

നാം പ്രവാസ ലോകത്ത് എത്തിച്ചേരുമ്പോള്‍ ആ ദേശത്തിന്റെ ഹൃദയ സ്പന്ദനവും നേരും നെറിയും നമ്മിലേക്കു സ്വീകരിക്കേണ്ടതുണ്ടണ്ട്. നന്മയെ കൊള്ളാനും തിന്മയെ തള്ളാനും നമുക്കു കഴിയണം. ഐറിഷ് ജനത എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന് വര്‍ത്തമാന കാല ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഒരാഴ്ച മുമ്പ് വായിച്ചറിഞ്ഞ ഒരു കാര്യം എടുക്കാം. ക്രിസ്മസ് കാലത്ത് വിശക്കുന്നവര്‍ക്കു ദാനം ചെയ്യാന്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊടുക്കണമെന്ന് ഇടവകാംഗങ്ങളോട് ഡബ്‌ളിന്‍ ബിഷപ്പ് അഭ്യര്‍ത്ഥിക്കുകയുണ്ടണ്ടായി. നാലു ദിവസം കൊണ്ട് എത്തിച്ചേര്‍ന്നത് പതിനഞ്ച് ടണ്‍ ഭക്ഷണ സാധനങ്ങള്‍. കാരുണ്യത്തിന്റെ വറ്റാത്ത ഉറവകള്‍ ഇവരിലിപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് വേണ്ടേ കരുതാന്‍.ഒരു പക്ഷേ ഈ കാരുണ്യ സ്പര്‍ശമാകാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഈ ജനതയെ നിലനിര്‍ത്തുന്നത്rajan

നീരുറവകള്‍ നമ്മിലുമുണ്ടാകാം . ഒരു പക്ഷേ അവ ചെളി കൊണ്ടു മൂടി കിടക്കുകയാവാം. ചെളി വകഞ്ഞു മാറ്റി തെളിമയോടെ ഒഴുകാനുള്ള ചാലുകള്‍ കീറി കൊണ്ട് നമുക്കീ ക്രിസ്മസിനെ വരവേല്‍ക്കാം. എല്ലാ മലയാളികള്‍ക്കും എന്റെ ക്രിസ്മസ്, പുതുവത്സരാശംസകള്‍

വി.ഡി രാജന്‍ 

Scroll To Top