Sunday May 28, 2017
Latest Updates

സന്തോഷ് ട്രോഫി: സര്‍വീസസിനോട് തോറ്റ് കേരളം പുറത്ത്

സന്തോഷ് ട്രോഫി: സര്‍വീസസിനോട് തോറ്റ് കേരളം പുറത്ത്

ലുധിയാന: സന്തോഷ ട്രോഫിയില്‍ കേരളം പുറത്ത്. സെമിയില്‍ സര്‍വീസസിനോട് എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റാണ് കേരളം പുറത്തായത്. കലാശക്കളിയില്‍ രണ്ടു വര്‍ഷം മുന്‍പ് സ്വന്തം നാട്ടുകാര്‍ക്കു മുന്നിലേറ്റ തോല്‍വിക്കു മധുരപ്രതികാരം ചെയ്യാമെന്ന കേരളത്തിന്റെ സ്വപ്നം ഇതോടെ തകര്‍ന്നു.

ഗുരുനാനാക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ തുടക്കം മുതല്‍ സര്‍വീസസ് മികച്ച മുന്നേറ്റമാണ് നടത്തിയത്. കേരള താരങ്ങളുടെ മുന്നേറ്റമെല്ലാം സര്‍വീസസ് പ്രതിരോധ കോട്ടയില്‍ തട്ടിതകരുകയായിരുന്നു.

ഗ്രൂപ്പ് എ ചാംപ്യന്മാരായാണു സര്‍വീസസ് സെമിയിലെത്തിയത്. എന്നാല്‍ കേരളം ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ് സെമിയില്‍ എത്തിയത്. ഡല്‍ഹിയില്‍, 2004ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത്.

Scroll To Top