Tuesday January 17, 2017
Latest Updates

സന്തോഷ് ട്രോഫി കിരീടം സര്‍വിസസിന്

സന്തോഷ് ട്രോഫി കിരീടം സര്‍വിസസിന്

ലുധിയാന: സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്. ആതിഥേയരായ പഞ്ചാബിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സര്‍വീസസ് കിരീടം ചൂടിയത്. പഞ്ചാബിലെ ലുധിയാനയിലെ ഗുരുനാനാക്ക് സ്റ്റേഡിയത്തിലായിരുന്നു സന്തോഷ് ട്രോഫി കിരീടപ്പോരാട്ടം.

ഒരു ഇടവേളയ്ക്ക് ശേഷമാണ് പട്ടാളപ്പട സന്തോഷ് ട്രോഫി കിരീടം ചൂടുന്നത്. നിശ്ചിതസമയത്തും അധിക സമയത്തും ഇരുടീമുകളും ഗോളടിച്ചിരുന്നില്ല. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ട മത്സരത്തില്‍ നിര്‍ഭാഗ്യം കൊണ്ട് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ പഞ്ചാബ് തോറ്റുകൊടുക്കുകയായിരുന്നു.

സെമിയില്‍ കേരളത്തെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് സര്‍വീസസിന്റെ ഫൈനല്‍ പ്രവേശനം. സര്‍വിസസിന്റെ നാലാം സന്തോഷ് ട്രോഫിയാണിത്. അഞ്ച് വട്ടം ടീം റണ്ണേഴ്‌സ് അപ്പായിരുന്നു

Scroll To Top