Wednesday April 26, 2017
Latest Updates

സന്തുഷ്ട ദമ്പതികളുടെ 12 ഫോട്ടോകള്‍ ….

സന്തുഷ്ട ദമ്പതികളുടെ 12 ഫോട്ടോകള്‍ ….

ബന്ധത്തിന്റെ ഊഷ്മളത തങ്ങളില്‍ എപ്പോഴും ചെറുപ്പം നിറയ്ക്കുന്നു എന്നു വിളിച്ചറിയിക്കുന്ന തരം ചിത്രങ്ങളുമായി വൃദ്ധ ദമ്പതികള്‍. പല കാലാവസ്ഥയിലായി തങ്ങളുടെ സ്വന്തം വീടിനു പുറത്തു വച്ച് എടുത്ത ഇവരുടെ ചിത്രങ്ങള്‍ വൈറലാവുന്നു.

ഒരുമിച്ചുള്ള സന്തോഷ നിമിഷങ്ങള്‍ അവര്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ അവിടെ പകര്‍ത്തപ്പെട്ടത് അവരുടെ തന്നെ ജീവിതമായിരുന്നു. അവരുടെ പന്ത്രണ്ടോളം ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഇത് വര്‍ഷങ്ങളായുള്ള അവരുടെ ബന്ധത്തിന്റെ നേര്‍ക്കാഴ്ച്ച തന്നെയാണ്.

വീടിനു പുറത്തു അവര്‍ തന്നെ നിര്‍മ്മിച്ച പൂന്തോട്ടത്തില്‍ വച്ച് പല ഋതുക്കളിലായി എടുത്ത ചിത്രങ്ങളാണ് ഇവ.സണ്ടേ ടൈംസില്‍ ജേര്‍ണലിസ്റ്റ് ആയിരുന്ന ഇവരുടെ മകന്‍ കെന്‍ ഗ്രീഫിത്താണ് മൂന്നു വര്‍ഷത്തെ ദമ്പതിമാരുടെ ജീവിതവും സന്തോഷവും ആ ചിത്രങ്ങളിലൂടെ പകര്‍ത്തിയത്.13456789101112

പൂക്കാലവും മഞ്ഞുകാലവും മഴക്കാലവും അവരുടെ സന്തോഷത്തിന്റെ കൂടെ തന്നെ നിലനില്‍ക്കുകയായിരുന്നു. എന്നാല്‍ അവസാനചിത്രം വളരെ അധികം വേദന ജനിപ്പിക്കുന്നതായിരുന്നു. എല്ലാ ചിത്രത്തിലും കൂടെ ഉണ്ടായിരുന്നതില്‍ ഒരാള്‍ അതില്‍ നിന്നും അപ്രത്യക്ഷമായിരുന്നു.

Scroll To Top